
ഇടുക്കിയിലെ റീസർവേ ഒൻപതു വർഷമായി നിർത്തി വച്ചിരിക്കുകയാണ്. 66 വില്ലേജുകളിൽ 37 എണ്ണത്തിൽ മാത്രമാണ് റീസർവേ നടത്തിയത്. 14 വില്ലേജുകളിൽ ഇത് പ്രസിദ്ധീകരിച്ചു. ഇവിടെ തുടർ നടപടി സ്വീകരിക്കണമെങ്കിൽ വിവരങ്ങൾ അപ്ഡേറ്റു ചെയ്യണം. 15 വില്ലേജുകളിൽ ആംഭിച്ച സർവേ പൂർത്തിയാകാനുണ്ട്. റീസർവേ പൂർത്തിയാക്കിയ വില്ലേജുകളിൽ നിന്നു മാത്രം 3686 പരാതികൾ തീർപ്പാകാതെ കെട്ടിക്കിടക്കുന്നു.
ഇതിൽ ഏറ്റവും കൂടുതൽ ഉടുമ്പിന്‍ചോല താലൂക്കിലാണ്. 1347 എണ്ണം. എന്നാൽ കെട്ടിക്കിടക്കുന്ന പരാതികൾ എല്ലാം റീസർവ്വേയുമായി ബന്ധപ്പെട്ടതല്ലെന്നാണ് സർവേ വകുപ്പ് പറയുന്നത്. പരാതികൾ തരം തിരിച്ച് പിരിഹാര മാർഗ്ഗങ്ങളുൾപ്പെടെ റിപ്പോർട്ടു ചെയ്യാനാണ് ഡെപ്യട്ടി ഡയറക്ടർ നിർദ്ദേശിച്ചിരിക്കുന്നത്.
64 ൽ നൽകിയ പല പട്ടയങ്ങളുടെയും ഫയൽ ഓഫീസുകളിൽ നിന്നും നഷ്ടപ്പെട്ടതും പട്ടയത്തിൽ തെറ്റായി രേഖപ്പെടുത്തിയ സർവ്വേ നന്പർതിരുത്തി നൽകാൻ നിയമമില്ലാത്തതും പ്രശ്നങ്ങൾ സങ്കീർണമാക്കുന്നുണ്ട്. ഇക്കാര്യങ്ങൾ സർക്കാരിൻറെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്. ജില്ലയിലെ ഏഴു സർവ്വേ സൂപ്രണ്ടുമാരുടെ നേതൃത്വത്തിൽ തയ്യാറാക്കുന്ന കർമ പദ്ധതി അടുത്ത ദിവസം സർവേ ഡയറക്ടർക്കും കളക്ടർക്കും കൈമാറും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam