വിജയ്‍ക്കായി വീണ്ടും സുപ്രീം കോടതിയിൽ ഹർജി; ​ഗവർണറുടെ ന‌ടപടി ചോദ്യം ചെയ്താണ് ഹർജി, കോടതിയെ സമീപിച്ച് വിരമിച്ച ഐപിഎസ് ഉദ്യോ​ഗസ്ഥൻ

Published : May 09, 2026, 02:54 PM ISTUpdated : May 09, 2026, 03:19 PM IST
vijay

Synopsis

നിയമസഭയ്ക്ക് പുറത്ത് ഭൂരിപക്ഷം തെളിയിക്കണമെന്ന് ആവശ്യപ്പെടനാകില്ലെന്നും ഗവർണറുടെ നടപടി ഭരണഘടനാവിരുദ്ധമാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

ദില്ലി: വിജയ്ക്കായി സുപ്രീം കോടതിയിൽ വീണ്ടും ഹർജി. ​ഗവർണറുടെ നടപ‌ടി ചോദ്യം ചെയ്താണ് ഹർജി സമർപ്പിച്ചിട്ടുള്ളത്. വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥൻ രാമസുബ്രഹ്മണി ആണ് ഹർജി നൽകിയത്. നിയമസഭയ്ക്ക് പുറത്ത് ഭൂരിപക്ഷം തെളിയിക്കണമെന്ന് ആവശ്യപ്പെടനാകില്ലെന്നും ഗവർണറുടെ നടപടി ഭരണഘടനാവിരുദ്ധമാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

അതേ സമയം, തമിഴ്നാട്ടിൽ വിജയ് യുടെ സത്യപ്രതിജ്ഞയിൽ സസ്പെൻസ് നീളുകയാണ്.   ടിവികെയെ മന്ത്രിസഭ രൂപീകരിക്കാൻ ഇതുവരെയും ഗവർണർ ക്ഷണിച്ചിട്ടില്ല. മണിക്കൂറുകൾ നീണ്ട വിലപേശലിനൊടുവിൽ, ടിവികെയ്‌ക്ക് പിന്തുണ നൽകുമെന്ന് വിസികെ അനൗദ്യോഗികമായി അറിയിച്ചിരിക്കുകയാണ്. 2 എംഎൽഎമാരുടെ പിന്തുണക്കത്ത് വിസികെ ഓഫീസിൽ വച്ച് വിജയ്ക്ക് കൈമാറിയേക്കും. അതേസമയം എഎംഎംകെ എംഎൽഎയുടെ വ്യാജ പിന്തുണക്കത്ത് തയാറാക്കിയെന്ന് ആരോപിച്ച് ടിവികെയ്ക്കെതിരെ ടി ടി വി ദിനകരൻ ഗവർണർക്ക് പരാതി നൽകി. എംഎൽഎ കാമരാജ് കത്തിൽ ഒപ്പിടുന്ന ടിവികെ വീഡിയോ എഐ നിർമിതം ആണെന്നും ദിനകരൻ ആരോപിച്ചു. കോൺഗ്രസിന്റെ 5 എംഎൽഎമാരെയും റിസോർട്ടിലേക്ക് മാറ്റിയിട്ടുണ്ട്. മുസ്‌ളിം ലീഗ് ടിവികെയെ പിന്തുണയ്ക്കില്ലെന്ന് ആവർത്തിച്ചു

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'ഞാനില്ല സർക്കാരുണ്ടാക്കാൻ', തമിഴകത്ത് വീണ്ടും ട്വിസ്റ്റ്! പിന്മാറ്റം പ്രഖ്യാപിച്ച് ഇപിഎസ്, പുതിയ സർക്കാരിന് ആശംസ; 'മുഖ്യമന്ത്രി' വിജയ് വൈകില്ല
ഒടുവിൽ മമത ബാനർജി തോൽവി സമ്മതിച്ചോ? എക്സിലെ പുതിയ ബയോ ഇങ്ങനെ