
താനൂര്‍ സംഘര്‍ഷത്തിലുണ്ടായ നാശനഷ്‌ടങ്ങള്‍ ഔദ്യോഗികമായി റവന്യൂവകുപ്പ് വിലയിരുത്തിയിരിക്കുന്നത് ഇപ്രകാരമാണ്. 95 വീടുകള്‍, 31 ഓട്ടോറിക്ഷകള്‍,11 കാര്‍, 6 മിനിലോറികള്‍, 24 ബൈക്കുകള്‍, രണ്ട് ട്രക്കുകള്‍, രണ്ട് മിനിബസുകള്‍ എന്നിവ ഭാഗികമായി നശിപ്പിക്കപ്പെട്ടിരിക്കുന്നു. ഒരു ഫൈബര്‍ വള്ളവും, 30 മത്സ്യബന്ധനവലകളും രണ്ട് മത്സ്യ ബന്ധന ഔട്ട് ബോര്‍ഡ് എന്‍ജിനുകളും നശിപ്പിച്ചിട്ടുണ്ട്. ആകെ 1 കോടി 40 ലക്ഷംരൂപയുടെ നഷ്‌ടമാണ് ആര്‍.ഡി.ഒയുടെ നേതൃത്വത്തിലുള്ള റവന്യൂസംഘം കണക്കാക്കുന്നത്. മന്ത്രി കെ.ടി ജലീലിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ഈ കണക്കുകള്‍ സമര്‍പ്പിക്കും. മന്ത്രി അംഗീകരിച്ചാല്‍ ഈ റിപ്പോട്ടിന്റെ അടിസ്ഥാനത്തില്‍ ഇരകളായവര്‍ക്ക് നഷ്‌ടപരിഹാരം നല്‍കും. നഷ്‌ടങ്ങളുടെ വിശദാംശങ്ങളെല്ലാം റവന്യൂവകുപ്പിനൊപ്പം പൊലീസും ശേഖരിച്ചിട്ടുണ്ട്. രാഷ്‌ട്രീയപാര്‍ട്ടികളും ഇതോടൊപ്പം നാശനഷ്‌ടങ്ങളുടെ കണക്കെടുത്തിട്ടുണ്ട്. ഇവയും മന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ ചര്‍ച്ചയാകും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam