ഇന്ത്യയിലെ അതിസമ്പന്നരായ പ്രാദേശിക പാര്‍ട്ടി ഇതാണ്

By Web DeskFirst Published Mar 10, 2018, 9:19 AM IST
Highlights
  • സമാജ്‍വാദി പാര്‍ട്ടിയുടെ ആസ്തിയില്‍ 168% വര്‍ദ്ധന

ദില്ലി: പ്രാദേശിക പാര്‍ട്ടികളില്‍ ഏറ്റവും കൂടുതല്‍ സമ്പാദ്യമുള്ളത്  അഖിലേഷ് യാദവിന്റെ സമാജ് വാദി പാര്‍ട്ടിയ്‌ക്കെന്ന് റിപ്പോര്‍ട്ട്. ഏകദേശം 635 കോടി രൂപയാണ് എസ്പിയുടെ സമ്പാദ്യമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇന്ത്യയിലെ 22 പ്രാദേശിക പാര്‍ട്ടികളില്‍ ഇതോടെ എസ്പി ഒന്നാമതെത്തി. 

ദില്ലി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (എഡിആര്‍) ആണ് ഇത്തരമൊരു കണക്ക് പുറത്തുവിട്ടിരിക്കുന്നത്. 2011-2012 സാമ്പത്തിക വര്‍ഷത്തിലെ എസ്പിയുടെ ആസ്തി 212.86 കോടി രൂപയായിരുന്നു. 2015-16ലെ കണക്കനുസരിച്ച് 168% ശതമാനം വര്‍ദ്ധിച്ച് ഇത് 634.96 കോടി രൂപയായെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 

എഐഎഡിഎംകെയുടെ ആസ്തി 2011-2012, 2015-2016  വര്‍ഷത്തില്‍ 155്% വര്‍ദ്ദിച്ചു. 88.21 കോടി രൂപയായിരുന്ന ആസ്തി 224.87 കോടി രൂപയായെന്നും കണക്കുകള്‍ നിരത്തി എഡിആര്‍ പറയുന്നു. ആദായ നികുതി വകുപ്പിനും തെരഞ്ഞെടുപ്പ് കമ്മീഷനും പാര്‍ട്ടികള്‍ സമര്‍പ്പിച്ച ഓഡിറ്റഡ് അക്കൗണ്ട്‌സിന്റെ അടിസ്ഥാനത്തിലാണ് എഡിആര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. 

തെലങ്കാന രാഷ്ട്ര സമിതി(ടിആര്‍എസ്), തെലുങ്ക് ദേശം പാര്‍ട്ടി (ടിഡിപി) എന്നിവയായിരുന്നു ആസ്തിയില്‍ ഒന്നാമത്. ഇവരെ പിന്തള്ളിയാണ് എസ് പി ഇപ്പോള്‍ ഒന്നാമതെത്തിയിരിക്കുന്നത്.
 

click me!