
മാഡ്രിഡ്: മദ്യലഹരിയിൽ താൻ ഇസ്ലാമിക് ഭീകരനാണെന്ന് യാത്രക്കാരന് തമാശ പറഞ്ഞതിനെ തുടര്‍ന്ന് വിമാനം വൈകി. പ്രദേശിക സമയം ശനിയാഴ്ച രാവിലെ ബ്രസൽസിൽ നിന്ന് മാഡ്രിഡിലേക്ക് പറക്കാനൊരുങ്ങിയ വിമാനത്തിലാണ് സംഭവം. പ്രശ്നങ്ങളെ തുടർന്ന് വിമാനം രണ്ടു മണിക്കൂർ വൈകിയാണ് യാത്ര പുറപ്പെട്ടത്.
മദ്യപിച്ചെത്തിയ ഒന്‍പതംഗ സംഘത്തിൽപ്പെട്ട അന്‍പത് വയസുകാരനാണ് പരിഭ്രാന്തി പരത്തിയത്. മദ്യപിച്ചതിനാൽ യാത്ര അനുവദിക്കാനാവില്ലന്ന് ഒമ്പതംഗ സംഘത്തെ വിമാന കമാൻഡർ അറിയിച്ചപ്പോഴായിരുന്നു ഭീതി പരത്തിയ തമാശ.ഇതേത്തുടർന്നു യാത്രക്കാരെ ഒഴിപ്പിച്ച ശേഷം വിമാനത്തിൽ പോലീസ് പരിശോധന നടത്തി. എന്നാൽ ഒന്നും കണ്ടെത്താൻ സാധിച്ചില്ല. കസ്റ്റഡിയിൽ എടുത്ത ഇയാളെ കോടതിയിൽ ഹാജരാക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam