വിവരാവകാശ നിയമം: ഭേദഗതികൾ വേണമെന്ന് വകുപ്പ് മേധാവികൾ

Published : Jul 24, 2016, 07:52 AM ISTUpdated : Oct 05, 2018, 02:19 AM IST
വിവരാവകാശ നിയമം: ഭേദഗതികൾ വേണമെന്ന് വകുപ്പ് മേധാവികൾ

Synopsis

വിവരാവകാശ നിയമത്തില്‍ ഭേദഗതികള്‍ വേണമെന്ന നിര്‍ദേശവുമായി സര്‍ക്കാരിലെ വകുപ്പ് മേധാവികള്‍ രംഗത്ത്. പാര്‍ലമെന്റ് സമിതിക്ക്  നല്‍കിയ റിപ്പോര്‍ട്ടിലാണ് ആവശ്യം ഉന്നയിച്ചത്. വിവരാവകാശ അപേക്ഷയ്‌ക്ക് ഫീസ് നിരക്ക് ഏര്‍പ്പെടുത്തണമെന്നും നിയമത്തിന്റെപരിധിയില്‍  നിന്ന് മാധ്യമപ്രവര്‍ത്തകരെ ഒഴിവാക്കണമെന്നും നിര്‍ദേശങ്ങളുണ്ട്.


വിവരാവകാശ നിയമം  നടപ്പാക്കുന്നതില്‍ നേരിടുന്ന പ്രയാസങ്ങള്‍ അറിയിക്കാാന്‍ രാജ്യസഭയുടെ കീഴിലുള്ള സബോര്‍ഡിനേറ്റ് ലെജിസ്ളേറ്റീവ് സമിതി സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചിരുന്നു. സര്‍ക്കാര്‍ നിര്‍ദേശപ്രകാരം വിവിധ വകുപ്പ് മേധാവികള്‍ പൊതുഭരണ വകുപ്പ് സെക്രട്ടറിയുടെ ഓഫീസില്‍ സമര്‍പ്പിച്ചിരിക്കുന്ന നിര്‍ദേശങ്ങളില്‍  നിയമത്തിനെതിരെ രൂക്ഷമായ എതിര്‍പ്പാണ്  ഉയര്‍ത്തിയിരിക്കുന്നത്. വിവരാവകാശ അപേക്ഷകള്‍ കുന്നുകൂടിയതോടെ ജോലിഭാരം കൂടി. അധിക ജോലിഭാരത്താല്‍ ഉദ്യോഗസ്ഥരുടെ ഊര്‍ജ്ജം പാഴാകുന്നു. മാധ്യമപ്രവര്‍ത്തകരെ നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കണം. അല്ലെങ്കില്‍ അവരുടെ വിവരാവാകശ അപേക്ഷകള്‍ക്ക് ഫീസ് ചുമത്തണമെന്നും പൊതുഭരണവകുപ്പിലെ അണ്ടര്‍ സെക്രട്ടറി നിര്‍ദേശിച്ചു. ചോദ്യങ്ങള്‍ മൂന്നായി ചുരുക്കണം. അപേക്ഷയ്‌ക്ക് ഫീസ് ചുമത്തണം. രണ്ടാമത് അപേക്ഷ നല്‍കാന്‍ ആറുമാസത്തെ ഇടവേള നല്‍കണമെന്നുമെന്നായിരുന്നു മരാമത്ത് സ്‌പെഷ്യല്‍ സെക്രട്ടറിയുടെ നിര്‍ദേശം. അനാവശ്യമായ ചോദ്യങ്ങള്‍ ചോദിക്കുന്നു. ഹൈക്കോടതിയോട് നിയമോപദേശം തേടുന്നു. ബഹുമാന്യരായ ജഡ്‍ജിമാര്‍ തീര്‍പ്പാക്കുന്ന കേസുകളെപ്പറ്റി അന്വേഷിക്കുന്നു എന്നതിലൊക്കെയായിരുന്നു ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിന്റെ ആശങ്ക. അപേക്ഷകളില്‍ വിവരം തേടുന്നതിന്റെ കാരണം വ്യക്തമാക്കമെന്നും  അദ്ദേഹം നിര്‍ദേശിച്ചു. അപേക്ഷാ ഫീസും പകര്‍പ്പുകള്‍ നല്‍കുമ്പോഴുമുളള ഫീസും കൂട്ടണമെന്നായിരുന്നു പാര്‍ലമെന്ററികാര്യവകുപ്പ് നിര്‍ദേശം. ഫയല്‍ കുറിപ്പ് നല്‍കുമ്പോള്‍ ഓരോ ഉദ്യോഗസ്ഥനുമെടുത്ത തീരുമാനങ്ങള്‍ പൊതുവേദിയില്‍ ചോദ്യം ചെയ്യപ്പെടുന്നതിലായിരുന്നു രവന്യൂവകുപ്പിന്റെ പ്രയാസം.ഉദ്യോഗസ്ഥന്റെ പേരോ തസ്കകയോ പരസ്യമാക്കാതെ വിവരങ്ങള്‍ വെളിപ്പെടുത്തണം.ഇത് ഉദ്യഗസ്ഥരുടെ ആത്മവീര്യം കൂട്ടുമെന്നും റവന്യൂവകുപ്പ് നിര്‍ദേശിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
click me!

Recommended Stories

ആശാനാഥിന് 50 വോട്ടുകൾ, ഒരു വോട്ട് അസാധു; തിരുവനന്തപുരത്തെ ഡെപ്യൂട്ടി മേയർ ചുമതലയേറ്റു, 'വികസിത അനന്തപുരിക്കായി ഒരുമിച്ച് മുന്നേറാം'
ജപ്പാനെ നടുക്കി 'അജ്ഞാത ദ്രാവക' ആക്രമണവും കത്തിക്കുത്തും, 14 പേർക്ക് പരിക്ക്; അക്രമിയെ കീഴടക്കി പൊലീസ്, അന്വേഷണം തുടരുന്നു