നൃത്തത്തിനിടെ നര്‍ത്തകിയോട് ആര്‍ജെഡി നേതാവിന്‍റെ മോശം പെരുമാറ്റം- വീഡിയോ

Web Desk |  
Published : Mar 18, 2018, 03:14 PM ISTUpdated : Jun 08, 2018, 05:50 PM IST
നൃത്തത്തിനിടെ നര്‍ത്തകിയോട് ആര്‍ജെഡി നേതാവിന്‍റെ മോശം പെരുമാറ്റം- വീഡിയോ

Synopsis

ആവേശം മൂത്ത് നേതാവ് നര്‍ത്തകിയെ കൈകളില്‍ വാരിയെടുത്തു ആര്‍ഡെജി നേതാവിനെതിരെ പ്രതിഷേധം

ബീഹാര്‍: നൃത്തത്തിനിടെ നര്‍ത്തകിയോട് അപമര്യാദയായി പെരുമാറി ആര്‍ജെഡി നേതാവ്.  ആര്‍ ജെഡി നേതാവ് അരുണ്‍ ധഡ്പുരിയാണ് നര്‍ത്തികയോടെ മോശമായി പെരുമാറിയത്. ഇതിന്‍റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

മാര്‍ച്ച്‌ പത്തിന് നടന്ന സംഭവത്തിന്റെ വീഡിയോ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. സ്റ്റേജില്‍ നൃത്തം ചെയ്ത നര്‍ത്തകിയെ നോട്ടുകള്‍ വിതറി സന്തോഷിപ്പിച്ച അരുണ്‍ ഒടുവില്‍ അവരെ കൈകളില്‍ കോരിയെടുക്കുകയായിരുന്നു. മറ്റ് കാണികള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതോടെയാണ് അരുണ്‍ നര്‍ത്തകിയെ താഴെ ഇറക്കിയത്. 

നര്‍ത്തകിക്കൊപ്പം നൃത്തം ചെയ്യുകയും ആവേശം മൂത്ത് നര്‍ത്തകിയെ കൈകളില്‍ വാരിയെടുക്കുകയും ചെയ്ത നേതാവിനെതിരെ വലിയ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. ഫത്തേപൂരിലെ രാം സഹായ് ഹൈസ്കൂളില്‍ ഒരു വിവാഹാഘോഷത്തില്‍ പങ്കെടുക്കുന്നതിനിടയിലാണ് സംഭവം.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പാലക്കാട്ടെ ക്ലൈമാക്സ് പ്രവചനാതീതം! ത്രികോണപ്പോരിന് കളമൊരുങ്ങി, സമീപകാല ചരിത്രം പറയുന്നതെന്ത്?
കാസർകോട് ബിഎൽഒ പുഴയിൽ ചാടി ജീവനൊടുക്കി; തൊഴിൽ പീഡനമാരോപിച്ച് വൻ പ്രതിഷേധം