കാറും ടെംപോയും കൂട്ടിയിടിച്ച് അച്ഛനും മകനും മരിച്ചു

By Web DeskFirst Published Apr 22, 2018, 6:39 AM IST
Highlights
  • കാറും ടെംപോയും കൂട്ടിയിടിച്ച് അച്ഛനും മകനും മരിച്ചു

തൃശൂര്‍: ചാവക്കാട് അയിനിപ്പുള്ളിയിൽ കാറും ടെംപോയും കൂട്ടിയിടിച്ച് അച്ഛനും മകനും മരിച്ചു. കോട്ടക്കൽ സ്വദേശി അബ്ദുറഹ്മാൻ, ഷാഫി  എന്നിവരാണ് മരിച്ചത്. അഞ്ചു പേർക്ക് പരുക്കേറ്റു. 12.50നായിരുന്നു അപകടം.

കാറിലുള്ളവർ കൊച്ചിയിൽ നിന്ന് കോട്ടയ്ക്കലിലേയ്ക്ക് പോകുകയായിരുന്നു. അപകടത്തിൽപ്പെട്ടവരെ പൊലീസ് എത്തിയാണ് ചാവക്കാട് മുതുവട്ടൂർ രാജ ആശുപത്രിയിൽ എത്തിച്ചത്.

പരുക്കേറ്റവരിൽ നാലു പേർ സ്ത്രീകളാണ്. ഒരു കുട്ടിയുമുണ്ട്. ഇവരെ പിന്നീട് വിദഗ്ധ ചികിൽസയ്ക്കായി തൃശൂരിലെ വിവിധ ആശുപത്രികളിലേയ്ക്ക് മാറ്റി. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു .

click me!