മണപ്പുറം ഗോള്‍ഡില്‍ നിന്ന് 32 കിലോ സ്വര്‍ണം മോഷണം പോയി

Published : Dec 26, 2016, 10:45 AM ISTUpdated : Oct 05, 2018, 03:23 AM IST
മണപ്പുറം ഗോള്‍ഡില്‍ നിന്ന് 32 കിലോ സ്വര്‍ണം മോഷണം പോയി

Synopsis

മുംബൈ: മഹാരാഷ്ട്രയിലെ താനെയില്‍ മണപ്പുറം ഗോള്‍ഡിന്റെ ഉല്ലാസ് നഗര്‍ ശാഖയില്‍ 32 കിലോ സ്വര്‍ണം മോഷണം പോയി. ഒന്‍പത് കോടിയോളം വിലമതിക്കുന്ന സ്വര്‍ണമാണ് കവര്‍ച്ച ചെയ്യപ്പെട്ടത്. ഇന്നലെ രാത്രി ചുമര്‍ കുത്തിത്തുറന്നായിരുന്നു മോഷണം. രാവിലെ ജീവനക്കാരെത്തി ഓഫീസ് തുറന്നപ്പോഴാണ് മോഷണവിവരം അറിയുന്നത്. 

പൊലീസെത്തി അന്വേഷണം ആരംഭിച്ചു. ഡോഗ് സ്‌ക്വാഡും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി. സംഭവ ശേഷം കെട്ടിടത്തിലെ സുരക്ഷാ ജീവനക്കാരനെ കാണാതായിട്ടുണ്ട്. ഇയാളും മോഷണത്തില്‍ പങ്കാളിയാണോ എന്നാണ് പോലീസ് സംശയിക്കുന്നത്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പശ്ചിമേഷ്യയിലെ പുതിയ പ്രകോപനങ്ങൾ ഒഴിവാക്കാൻ ശ്രമങ്ങൾ ശക്തമാക്കി സൗദി, ഹോർമൂസ് കപ്പൽ പാതകൾ സുരക്ഷിതമാക്കണമെന്ന് ആവശ്യം
ആർപിഎൽ ജീവനക്കാർക്ക് 20% ബോണസും 10,000 രൂപ ഓണം അഡ്വാൻസും, തൊഴിൽ മന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന ചർച്ചയിൽ ധാരണ