
തൊടുപുഴ: തൊടുപുഴയിൽ വീടുകളിൽ അതിക്രമിച്ചു കയറിയുളള മോഷണങ്ങൾ പെരുകുന്നു. കഴിഞ്ഞ ദിവസം രാത്രിയിൽ വാതിലുകൾ തകർത്ത് കയറിയ മോഷ്ടാക്കൾ വീട്ടമ്മയുടെ രണ്ടര പവന്‍റെ മാല കവർന്നതിനു പുറമേ ഇവരെ മർദ്ദിക്കുകയും ചെയ്തു.
തൊടുപുഴ പ്രൈവറ്റ് ബസ് സ്റ്റാന്‍റിന് സമീപമുളള കല്ലൂപ്പറമ്പിൽ ശ്രീകുമാരന്‍റെ വീട്ടിലാണ് കഴിഞ്ഞ രാത്രിയിൽ കള്ളന്മാർ കയറിയത്. പുറകുവശത്തെ ഗ്രില്ലിന്ടെ പൂട്ടു തകർത്തവർ വാതിലും തകർത്ത് അകത്തു കടന്നു. ഗൃഹനാഥനെ ഉറങ്ങിയിരുന്ന മുറിയിൽ പുറത്തു നിന്ന് പൂട്ടിയ ശേഷമായിരുന്നു കവർച്ച. മറ്റൊരു മുറിയിൽ ഉറങ്ങിയിരുന്ന വീട്ടമ്മയുടെ കഴുത്തിൽ കിടന്ന മാല വലിച്ചു പൊട്ടിച്ചെടുത്തപ്പോൾ ഉണർന്ന് ശബ്ദം വച്ചതോടെയായിരുന്നു മർദ്ദനം.
വീട്ടമ്മയുടെ കൈയ്യിൽ കിടന്ന വളകൾ ഊരിയെടുക്കാനും ശ്രമമുണ്ടായി. ദമ്പതികളുടെ നിലവിളി കേട്ട് അയൽവാസികൾ ഉണർന്ന് ലൈറ്റുകൾ ഇട്ടതോടെയാണ് കളളന്മാർ സ്ഥലം വിട്ടത്. പരിസരത്തെ മറ്റു ചില വീടുകളിലും കളളന്മാർ ശ്രമം നടത്തിയതായ് പിന്നീടറിഞ്ഞു.
ശാസ്ത്രീയാന്വേഷണ വിഭാഗവും ഡോഗ് സ്ക്വാഡുമൊക്കെ എത്തിയെങ്കിലും കാര്യമായ സൂചനകളൊന്നും ലഭിച്ചില്ല. വെങ്ങല്ലൂരിലെ രണ്ടു വീടുകളിലും അടുത്തിടെ മോഷണം നടന്നിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam