ദുബായ് ബീച്ചുകളില്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇനി റോബോട്ടുകളും

By Web DeskFirst Published Sep 10, 2016, 7:19 PM IST
Highlights

മനുഷ്യ ലൈഫ് ഗാര്‍ഡുകളേക്കാള്‍ 12 ഇരട്ടി വേഗതയും ഏത് ദുര്‍ഘടന സാഹചര്യത്തേയും മറികടക്കാനുള്ള ശേഷിയും ഉള്ളതാണ് റോബോട്ട് ലൈഫ് ഗാര്‍ഡുകള്‍.  ദുബായിലെ ബീച്ചുകളില്‍ അപകടത്തില്‍പെടുന്നവര്‍ക്ക് രക്ഷകരായി ഇനി ഇവയുണ്ടാകും. ദുബായ്  നഗരസഭയാണ് ഇങ്ങനെ റോബോട്ടുകളെ ഏര്‍പ്പെടുത്തിയിരിക്കുന്നത്. റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് നിയന്ത്രിക്കാവുന്ന റോബോട്ടിന് മണിക്കൂറില്‍ 35 കിലോമീറ്റര്‍ വേഗതയില്‍ വെള്ളത്തിലൂടെ സഞ്ചരിക്കാനാവും. 125 സെന്‍റീമീറ്ററാണ് ഉയരം. പരമാവധി 130 കിലോമീറ്റര്‍ വരെ സഞ്ചരിക്കും.

സാധാരണ മനുഷ്യര്‍ക്ക് നീന്താന്‍ സാധ്യമാകാത്ത പ്രതികൂല സാഹചര്യത്തിലും അപകടത്തില്‍പ്പെട്ടയാളുടെ അരികിലെത്തി രക്ഷപ്പെടുത്താന്‍ കഴിയുമെന്നതാണ് ഈ റോബോട്ടുകളുടെ പ്രത്യേകത. ഒരു സമയം അഞ്ച് പേരെ രക്ഷപ്പെടുത്തി കരയില്‍ എത്തിക്കാന്‍ സാധിക്കും. പുനരുപയോഗ ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഇതിന് 11 കിലോഗ്രാം ഭാരം മാത്രമാണുള്ളത്. ബാറ്ററി ഒരിക്കല്‍ ചാര്‍ജ് ചെയ്താല്‍ 30 രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയും. ബീച്ച് സന്ദര്‍ശകര്‍ തിരയില്‍ പെടുകയോ ജെറ്റ് സ്കീകളും ബോട്ടുകളും മറ്റും മുങ്ങിപ്പോവുകയോ ചെയ്താല്‍ ലൈഫ് ഗാര്‍ഡുകള്‍ക്ക് ഇനി ഈ റോബോട്ടുകളുടെ സഹായത്തോടെ എളുപ്പം രക്ഷാപ്രവര്‍ത്തനം നടത്താം.

click me!