ഒമാനില്‍ മയക്കുമരുന്ന് വ്യാപനത്തിനെതിരെ പരിശോധന കര്‍ശനമാക്കുന്നു

Published : Jan 23, 2017, 07:14 PM ISTUpdated : Oct 05, 2018, 01:45 AM IST
ഒമാനില്‍ മയക്കുമരുന്ന് വ്യാപനത്തിനെതിരെ പരിശോധന കര്‍ശനമാക്കുന്നു

Synopsis

ഒമാനിലെ  മയക്കുമരുന്ന് വ്യാപനത്തിനെതിരെ നടപടികൾ  ശക്തമാക്കാന്‍ പോലീസ് നീക്കങ്ങൾ ആരംഭിച്ചു. പരിശോധനകൾ വ്യാപിപ്പിക്കാനാണ് റോയൽ ഒമാൻ പോലീസിന്റെ തീരുമാനം.

രാജ്യത്ത്  മയക്കുമരുന്ന് ഉപയോഗിക്കുന്നവരില്‍ നിന്നുള്ള അക്രമങ്ങളും മോഷണങ്ങളും വര്‍ദ്ധിച്ചിട്ടുള്ളതായി റോയല്‍ ഒമാന്‍ പൊലീസിന്റെ രേഖകൾ   വ്യക്തമാക്കുന്നു. ഒമാന്റെ  ഭൂപ്രകൃതി മയക്കു മരുന്ന് വ്യാപനത്തിന് വളരെ അനുകൂലമാണെന്ന്   നേരത്തെ വിദഗ്ധര്‍ വിലയിരുത്തിയിട്ടുമുണ്ട്. രാജ്യത്തെ കടല്‍ തീരങ്ങളിലും മരുഭൂമിയിലുമാണ് ഏറ്റവും കൂടുതല്‍ മയക്കു മരുന്ന് ഇടപാടുകൾ  നടക്കുന്നത്. കൂടാതെ  കടല്‍ തീരങ്ങളില്‍ നിന്നും കിലോമീറ്ററുകളോളം  അകലെ കടലിനുള്ളിൽ  വെച്ചും    കൂടുതൽ   മയക്കു മരുന്ന് കൈമാറ്റങ്ങൾ നടന്നു വരുന്നു . മയക്കു മരുന്ന് വിതരണക്കാർ  ഒമാന്റെ   വിവിധ ഭാഗങ്ങള്‍ കേന്ദ്രീകരിച്ച് സ്ഥിരമായി ഉത്പന്നങ്ങള്‍ കൈമാറുന്നത് മുൻകാലങ്ങളെക്കാൾ  വര്‍ദ്ധിച്ചിരിക്കുകയാണ്.

ഹെറോയിന്‍ ആണ് റോയല്‍ ഒമാന്‍ പൊലീസ്  പിടികൂടിയ  മയക്കു മരുന്നിൽ മുൻപന്തിയിലുള്ളത്. മയക്കു മരുന്നുമായി ബന്ധപ്പെട്ട കേസുകളുടെ എണ്ണത്തിലും മുൻ വര്‍ഷങ്ങളേക്കാൾ  വർദ്ധനവ് ഉള്ളതായി റോയൽ ഒമാൻ പോലീസ് വ്യക്തമാക്കുന്നു. യുവാക്കളെയാണ് വിതരണക്കാര്‍ കൂടുതലായും ലക്ഷ്യം വെക്കുന്നത്. ആയതിനാൽ  രാജ്യത്തെ യുവാക്കളും യുവതികളും മയക്കു മരുന്ന് ഉപയോഗത്തിന് അടിമകളാകുന്നത് വർധിച്ചു  വരികയും ചെയ്യുന്നുണ്ട്. 
 രാജ്യത്തു ഇങ്ങനെയുള്ള  സാഹചര്യം നിലനിൽക്കുന്നത് മൂലമാണ് പരിശോധനകൾ കൂടുതൽ ശക്തമാക്കുന്നത്. 
മയക്കുമരുന്നിന് അടിമകളാകുന്നവരെ ചികിത്സിക്കുന്നതിനായി പുനരധിവാസ  കേന്ദ്രങ്ങൾ  കൂടുതലായി ആരംഭിക്കാന്‍ സർക്കാർ  പദ്ധതികളും  ആരംഭിച്ചിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'മുൻപത്തേതിനേക്കാൾ ആയുധവും സേനയും സജ്ജം, ആക്രമിച്ചാൽ തിരിച്ചടിക്കും'; അമേരിക്കൻ - ഇസ്രായേൽ കൂട്ടുകെട്ടിനെതിരെ ഇറാൻ പ്രസിഡൻ്റ്
സെലൻസ്‌കി അമേരിക്കയിൽ, ലോകം ഉറ്റുനോക്കുന്നു, റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ട്രംപിന്‍റെ മധ്യസ്ഥതയിൽ നിർണ്ണായക ചർച്ച; സമാധാനം പുലരുമോ?