അവധി നല്‍കിയില്ല; മേലുദ്യോഗസ്ഥനെ ആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ വെടിവെച്ചു കൊന്നു

By Web DeskFirst Published Feb 27, 2018, 9:12 AM IST
Highlights

ഷില്ലോങ്: അവധി നല്‍കാത്തതിന് ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍  മേലുദ്യോഗസ്ഥനെ  വെടിവെച്ചു കൊന്നു. മേഘാലയ തെക്കു പടിഞ്ഞാറന്‍ ഖാസി ഹില്‍സിലെ മകിര്‍വാത്ത് ആര്‍പിഎഫ് ക്യാമ്പില്‍ ഞായറാഴ്ച രാവിലെ 11.45നാണ് സംഭവം നടന്നത്. ആര്‍പിഎഫ് അസിസ്റ്റന്റ് കമാന്‍ഡന്റ് മുകേഷ് സി ത്യാഗിയെ കോണ്‍സ്റ്റബിള്‍ അര്‍ജുന്‍ ദേശ്‌വാള്‍ വെടിവെച്ച് കൊല്ലുകയായിരുന്നു. സര്‍വ്വീസ് റൈഫിള്‍ ഉപയോഗിച്ച് അര്‍ജുണ്‍ മുകേഷിനു നേരേ 13 തവണ അര്‍ജുന്‍ നിറയൊഴിച്ചു. 

സംഭവത്തില്‍ കോണ്‍സ്റ്റബിളിനെയും ഇയാളുപയോഗിച്ച സര്‍വ്വസ് റൈഫിളും പൊലീസ് പിടികൂടി. അവധി നല്‍കാത്തതിനെത്തുടര്‍ന്ന് കമാന്‍ഡന്‍റും അര്‍ജുനും തമ്മില്‍ വാക്കേറ്റമുണ്ടായി. പെട്ടന്ന് പ്രകോപിതനായ ഇയാള്‍  വെടിയുതിര്‍ക്കുകയുമായിരുന്നു. മുകേഷിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ കോണ്‍സ്റ്റബിള്‍ ജോഗീന്ദര്‍ കുമാര്‍, സബ് ഇന്‍സ്‌പെക്ടര്‍ ഓം പ്രകാശ് യാദവ്, ഇന്‍സ്‌പെക്ടര്‍ പ്രദീപ് മീന എന്നിവര്‍ക്കും വെടിയേറ്റു. 

click me!