മോദി സര്‍ക്കാര്‍ പരസ്യത്തിനായി ചെലവഴിച്ചത് 4,300 കോടി രൂപ

Web Desk |  
Published : May 15, 2018, 08:37 AM ISTUpdated : Jun 29, 2018, 04:03 PM IST
മോദി സര്‍ക്കാര്‍ പരസ്യത്തിനായി  ചെലവഴിച്ചത് 4,300 കോടി രൂപ

Synopsis

മോദി ഭരണകാലത്ത് പരസ്യങ്ങള്‍ക്കായി ചെലവഴിച്ച തുക 4,300 കോടി രൂപ വിവരാവകാശ രേഖയിലൂടെയാണ് കണക്ക് പുറത്തുവന്നിരിക്കുന്നത് അനിൽ ഗാൽഗലിയാണ് വിവരാവകാശ നിയമമനുസരിച്ച് അപേക്ഷ നല്‍കിയത്

മുംബൈ: പരസ്യങ്ങൾക്കും പ്രചാരണങ്ങൾക്കുമായി നാല് വര്‍ഷത്തിനിടെ മോദി സര്‍ക്കാര്‍ 4,300 കോടി രൂപ ചെലവഴിച്ചുവെന്ന് വിവരാവകാശ രേഖ. മോദി സര്‍ക്കാര്‍ അധികാരത്തിലേറിയ 2014 ഏപ്രില്‍ മുതല്‍ ഇതു വരെയുള്ള ഭരണകാലത്ത് പരസ്യങ്ങള്‍ക്കായി ചെലവഴിച്ച തുകയാണ് വിവരാവകാശ രേഖയിലുടെ പുറത്തുവന്നിരിക്കുന്നത്. സര്‍ക്കാരിന്‍റെ നയങ്ങള്‍, പദ്ധതികള്‍, തീരുമാനങ്ങള്‍ എന്നിവ ജനങ്ങളില്‍ എത്തിക്കുന്നതിന് മോദി സര്‍ക്കാര്‍ ചെലവഴിച്ച തുകയുടെ കണക്കാണിത്. 

അച്ചടി, ഇലക്ട്രോണിക്, ഔട്ട്‌ഡോര്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ പരസ്യങ്ങള്‍ക്കാണ് കേന്ദ്രസര്‍ക്കാര്‍ ഇത്രയും വലിയ തുക ചെലവഴിച്ചിരിക്കുന്നത്. ബജറ്റില്‍ പല വകുപ്പുകള്‍ക്കും നീക്കിവെച്ചിരിക്കുന്ന തുക ഇതിലും കുറവാണ്. കേമുംബൈ ആസ്ഥാനമായ വിവരാവകാശ പ്രവർത്തകൻ അനിൽ ഗാൽഗലിയാണ് കേന്ദ്രത്തിന്റെ ബ്യൂറോ ഓഫ് ഔട്ട്റീച്ച് ആൻഡ് കമ്യൂണിക്കേഷനി(ബിഒസി)ൽ നിന്നു വിവരാവകാശ നിയമമനുസരിച്ച് അപേക്ഷ നല്‍കിയത്. ബിഒസിയുടെ ധനകാര്യ ഉപദേഷ്ടാവ് നൽകിയ മറുപടിയിൽ ആകെ 4343.26 കോടി രൂപയാണു പരസ്യങ്ങൾക്കും പ്രചാരണങ്ങൾക്കുമായി നരേന്ദ്ര മോദി സർക്കാർ ചെലവഴിച്ചതെന്നു പറയുന്നു.

2014 ജൂണ്‍ ഒന്നിനും 2015 മാര്‍ച്ച് 31 നു ഇടയില്‍ പ്രചാരണങ്ങൾക്കായി ആകെ 953.54 കോടി രൂപയാണ് മന്ത്രാലയം ചെലവായത്. ഇതിൽ 424.85 കോടി രൂപ പ്രിന്റ് മീഡിയ വഴിയുള്ള പ്രചാരണത്തിനും 448.97 കോടി രൂപ ഇലക്ട്രോണിക് മീഡിയയ്ക്കു വേണ്ടിയും 79.72 കോടി രൂപ ഔട്ട്ഡോർ പബ്ലിസിറ്റിക്കുമായാണ് ചെലവിട്ടത്. 

അടുത്ത വര്‍ഷങ്ങളില്‍ മാധ്യമ പരസ്യത്തിനായി ചെലവഴിച്ച തുകയിൽ വർധനയുണ്ടായിയെന്നാണ് കണക്കുകല്‍ പറയുന്നത്. 2015–16 സാമ്പത്തിക വർഷത്തിൽ കേന്ദ്ര റേഡിയോ, ഡിജിറ്റല്‍ സിനിമ, ദൂരദര്‍ശന്‍, ഇന്റര്‍നെറ്റ്, എസ്എംഎസ്, ടിവിയ്ക്ക് ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക് മീഡീയകള്‍ക്ക് മാത്രമായി 541.99 കോടി രൂപയും അച്ചടി മാധ്യമത്തിനായി 510.69 കോടി രൂപയുമാണ് ചെലവഴിച്ചത്. ആകെ 1,171.11 കോടി രൂപ ചെലവിട്ടതായി വാർത്താ ഏജൻസിയായ ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തു. 2015 മാര്‍ച്ചില്‍ പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പ്രസംഗമായ 'മാന്‍ കി ബാത്തിന്റെ്' പത്ര പരസ്യം നല്‍കാനായി കേന്ദ്ര സര്‍ക്കാര്‍ ചെലവിട്ടത് 8.5 കോടി രൂപയാണെന്നാണ് കണക്ക്. 

2016–17ൽ 1,263.15 കോടി രൂപയാണു സർക്കാർ നീക്കിവച്ചത്. അച്ചടി മാധ്യമത്തിനായി ഇക്കാലയളവിൽ കുറവു പണമാണു നീക്കിവച്ചത്. 463.38 കോടി രൂപയാണു ചെലവിട്ടത്. എന്നാൽ ഇലക്ട്രോണിക് മീഡിയയ്ക്കു കൂടുതൽ പണം ചെലവിട്ടു– 613.78 കോടി രൂപ. ഹോര്‍ഡിങ്, പോസ്റ്ററുകള്‍,ലഘുലേഖകള്‍, കലണ്ടറുകള്‍ തുടങ്ങി ഔട്ട്ഡോർ മാധ്യമങ്ങള്‍ക്കായി 185.99 കോടി രൂപയാണ് ഇക്കാലയളവിൽ ചെലവിട്ടത്. 2017 ഏപ്രിൽ മുതൽ–2018 മാർച്ച് വരെ കാലയളവില്‍ ഇലക്ട്രോണിക് മീഡിയയ്ക്കു ചെലവിഴിച്ച തുക മുൻവർഷത്തേത്തിനെക്കാൾ കുറവായിരുന്നു എന്നാണ് കണക്കുകള്‍ പറയുന്നത്. 475.13 കോടി രൂപ. ഔട്ട്ഡോർ പബ്ലിസിറ്റി ചെലവും കുറവായിരുന്നു 147.10 കോടി രൂപയാണ് ചെലവഴിച്ചത്.  


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അഴിമതിക്കേസ്; ജയിൽ ഡിഐജി വിനോദ് കുമാറിന് സസ്പെൻഷൻ
കൊച്ചി മേയർ സ്ഥാനം; നിർണായക നീക്കവുമായി എ, ഐ ​ഗ്രൂപ്പുകൾ; ദീപ്തി മേരി വർ​ഗീസിനെ വെട്ടി മേയർ സ്ഥാനം പങ്കിടും