
ഷില്ലോംഗ്: ആർഎസ്എസ് സ്ത്രീവിരുദ്ധ സംഘടനയാണെന്ന് കോണ്ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. തെരഞ്ഞെടുപ്പ് സംസ്ഥാനമായ മേഘാലയയിലെ ഷില്ലോംഗിലെ സെന്റ് എഡ്മണ്ട് കോളജിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീവിരുദ്ധവും സ്ത്രീകളെ ദുർബലരുമാക്കുന്ന സംഘടനയാണ് ആർഎസ്എസ്. അവരുടെ തത്വചിന്ത അതിന്റെ ഭാഗമാണ്. അതുകൊണ്ടാണ് ആർഎസ്എസ് നേതൃത്വത്തിൽ വനിതകളെ കാണാൻ കഴിയാത്തത്.
നിങ്ങൾ മഹാത്മ ഗാന്ധിയുടെ ചിത്രം കാണുകയാണെങ്കിൽ ഇടത്തും വലത്തും സ്ത്രീകളെ കാണാൻ കഴിയും. എന്നാൽ മോഹൻ ഭാഗവതിന്റെ ചിത്രത്തിൽ അദ്ദേഹം എപ്പോഴും പുരുഷൻമാരുടെ ഇടയിൽ നിൽക്കുന്നതായാണ് കാണാൻ കഴിയുക- രാഹുൽ പറഞ്ഞു. ആർഎസ്എസ് ഒരിക്കലും സ്ത്രീകളുടെ അവകാശങ്ങളിൽ വിശ്വസിക്കുന്നില്ലെന്നും സംഘടനയുടെയും ബിജെപിയുടെയും ഇത്തരം നിലപാടുകൾക്കെതിരേയാണ് കോണ്ഗ്രസ് പോരാടുന്നതെന്നും രാഹുൽ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam