കോട്ടയത്ത് ആർ.എസ്.എസ് കാര്യാലയത്തിന് നേരെ ആക്രമണം

Published : Dec 23, 2017, 08:28 AM ISTUpdated : Oct 04, 2018, 11:42 PM IST
കോട്ടയത്ത് ആർ.എസ്.എസ് കാര്യാലയത്തിന് നേരെ ആക്രമണം

Synopsis

കോട്ടയം: കോട്ടയം ഏറ്റുമാനൂരിൽ ആർ.എസ്.എസ് കാര്യാലയത്തിന് നേരെ ആക്രമണം. ഓഫീസിലെ ജനൽ ചില്ലുകളും മുറ്റത്ത് പാർക്ക് ചെയ്തിരുന്ന ഇരുചക്രവാഹനങ്ങളും തകർത്തു. അക്രമണത്തിന്  പിന്നിൽ സിപിഎമ്മാണെന്ന് ബിജെപി ആരോപിച്ചു. പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സർക്കിൾ ഇൻസ്പക്ടർ ഓഫീസ് ബിജെപി പ്രവർത്തകർ ഉപരോധിച്ചു. ഏറ്റുമാനൂരപ്പൻ കോളേജിൽ കഴിഞ്ഞ കുറച്ച് ദിവസമായി എസ്എഫ്ഐ, എബിവിപി സംഘർഷം നിലനിൽക്കുകയാണ്. ഇതിന്റെ തുടർച്ചയാണ് ഇന്നത്തെ സംഭവമെന്നാണ് കരുതുന്നതെന്ന് പൊലീസ് പറഞ്ഞു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എസ്ഐആ‍ർ കരട് പട്ടിക; പ്രശ്നങ്ങൾ പരിശോധിക്കാൻ നിശാ ക്യാമ്പുമായി കോണ്‍ഗ്രസ്, ഇന്ന് വൈകിട്ട് 5 മണി മുതൽ
തദ്ദേശ തെരഞ്ഞെടുപ്പ് തോൽവി; തിരുത്തൽ നടപടികൾ വേഗത്തിലാക്കാൻ സിപിഎം, പോരായ്മകൾ പരിഹരിക്കാൻ ആക്ഷൻ പ്ലാൻ ഉണ്ടാക്കും