ഇതുവരെ ഗോ​ൾ​ര​ഹി​ത സ​മ​നില​ രഹിത ലോകകപ്പ്

Web Desk |  
Published : Jun 24, 2018, 11:27 AM ISTUpdated : Jun 29, 2018, 04:07 PM IST
ഇതുവരെ ഗോ​ൾ​ര​ഹി​ത സ​മ​നില​ രഹിത ലോകകപ്പ്

Synopsis

റ​ഷ്യ​ൻ ലോ​ക​ക​പ്പി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ഗോ​ളു​ക​ൾ പി​റ​ന്ന ഒ​രു മ​ത്സ​ര​മാ​ണ് ശ​നി​യാ​ഴ്ച അ​ര​ങ്ങേ​റി​യ​ ബെ​ൽ​ജി​യം-ടൂ​ണി​ഷ്യ​ മത്സരം

മോ​സ്കോ: ഗോളുകളുടെ കാര്യത്തില്‍ റ​ഷ്യ​ൻ ലോ​ക​ക​പ്പ് മ​റ്റൊ​രു നേ​ട്ടം കൈ​വ​രി​ച്ചി​രി​ക്കുക​യാ​ണ്. ഗോ​ൾ​ര​ഹി​ത സ​മ​നില​ക​ൾ ഇ​ല്ലാ​തെ 29 മ​ത്സ​ര​ങ്ങ​ൾ. 64 വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷ​മാ​ണ് ഇ​ത്ര​യ​ധി​കം മ​ത്സ​ര​ങ്ങ​ളി​ൽ ഗോ​ളു​ക​ൾ പി​റ​ക്കു​ന്ന​ത്. റ​ഷ്യ​ൻ ലോ​ക​ക​പ്പി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ഗോ​ളു​ക​ൾ പി​റ​ന്ന ഒ​രു മ​ത്സ​ര​മാ​ണ് ശ​നി​യാ​ഴ്ച അ​ര​ങ്ങേ​റി​യ​ ബെ​ൽ​ജി​യം-ടൂ​ണി​ഷ്യ​ മത്സരം. 

ഇരു ടീമുകളും ഏ​റ്റു​മു​ട്ടി​യ​പ്പോ​ൾ ഏ​ഴ് ഗോ​ളു​ക​ളാ​ണ് പി​റ​ന്ന​ത്. മ​ത്സ​ര​ത്തി​ൽ ബെ​ൽ​ജി​യം 5-2ന് ​വി​ജ​യി​ച്ച് പ്രീ​ക്വാ​ർ​ട്ട​ർ ഉ​റ​പ്പി​ക്കു​ക​യും ചെ​യ്തു. ശ​ക്ത​രാ​യ പോ​ർ​ച്ചു​ഗ​ൽ-​സ്പെ​യി​ൻ മ​ത്സ​ര​ത്തി​ൽ ആ​റ് ഗോ​ളു​ക​ൾ പി​റ​ന്നി​രു​ന്നു. മൂ​ന്നു ഗോ​ളു​ക​ൾ വീ​ത​മാ​ണ് ഇ​രു ടീ​മു​ക​ളും നേ​ടി​യ​ത്. ശ​നി​യാ​ഴ്ച ബെ​ൽ​ജി​യ​ത്തി​ന്‍റെ സൂ​പ്പ​ർ താ​രം റൊ​മേ​ലു ലു​കാ​കു മ​റ്റൊ​രു അ​പൂ​ർ​വ നേ​ട്ടം കൂ​ടി കൈ​വ​രി​ച്ചു. 

ര​ണ്ട് ഇ​ര​ട്ട ഗോ​ളു​ക​ളു​മാ​യാ​ണ് ലു​കാ​കു അ​പൂ​ർ​വ നേ​ട്ടം കൈ​വ​രി​ച്ച​ത്. മ​റ​ഡോ​ണ​യ്ക്കു ശേ​ഷം ലോ​ക​ക​പ്പി​ൽ അ​ടു​ത്ത​ടു​ത്ത മ​ത്സ​ര​ങ്ങ​ളി​ൽ ഇ​ര​ട്ട ഗോ​ൾ നേ​ടു​ന്ന റെ​ക്കോ​ർ​ഡാ​ണ് താ​രം സ്വ​ന്ത​മാ​ക്കി​യ​ത്. പാ​ന​മ​യ്ക്കെ​തി​രെ​യും ടൂ​ണി​ഷ്യ​യ്ക്കെ​തി​രെ​യു​മാ​ണ് ലു​കാ​കു​വി​ന്‍റെ ഇ​ര​ട്ട ഗോ​ളു​ക​ൾ.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നിര്‍ബന്ധിത മതപരിവര്‍ത്തന ആരോപണം; മഹാരാഷ്ട്രയിൽ അറസ്റ്റിലായ മലയാളി വൈദികന് ജാമ്യം
ഇ ഡി റെയ്ഡിൽ 8. 80 കോടിയുടെ ആഭരണങ്ങളും 5 കോടി രൂപയും പിടികൂടി; പരിശോധന ദില്ലിയിലെ സർവപ്രിയ വിഹാറിലെ വീട്ടിൽ