എസ്.രാജേന്ദ്രന്‍റെ വാദം പൊളിയുന്നു; വീട് പട്ടയ ഭൂമിയില്‍ അല്ല

Published : Mar 28, 2017, 07:30 AM ISTUpdated : Oct 05, 2018, 02:05 AM IST
എസ്.രാജേന്ദ്രന്‍റെ വാദം പൊളിയുന്നു; വീട് പട്ടയ ഭൂമിയില്‍ അല്ല

Synopsis

മൂന്നാര്‍: പട്ടയഭൂമിയിലാണ് വീടെന്ന എസ്.രാജേന്ദ്രന്‍റെ വാദം പൊളിയുന്നു. ലാൻഡ് അസൈന്‍മെന്‍റ് കമ്മിറ്റി പട്ടയം നൽകിയെന്ന വാദം തെറ്റെന്ന് തെളിഞ്ഞു. 2000മുതൽ 2004 വരെ  ലാൻഡ് അസൈൻമെന്‍റ് കമ്മിറ്റി യോഗം കൂടിയിട്ടില്ലെന്ന് വിവരാവകാശരേഖയിൽ പറയുന്നു. 

അതേ സമയം മൂന്നാറിൽ എസ് രാജേന്ദ്രന്‍റെ ഭൂമിക്ക് പട്ടയം ഉണ്ടെന്ന് മന്ത്രി എംഎം മണി,.കയ്യേറ്റം നടക്കുന്നുണ്ടെന്ന രീതിയിൽ പ്രചരിക്കുന്ന അരോപണങ്ങൾ തെറ്റ്. രമേശ് ചെന്നിത്തലക്ക് വിവരം ഇല്ലാത്തത് കൊണ്ടാണ് ഇത്തരം വാദങ്ങൾ ഉന്നയിക്കുന്നതെന്നും എം എം മണി കോഴിക്കോട് പറഞ്ഞു. 

അതേ സമയം എസ് രാജേന്ദ്രന്‍ എം എല്‍ എയ്‍ക്കെതിരെ ആഞ്ഞടിച്ച് ഭരണപരിഷ്കാര കമ്മിഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്‍ രംഗത്ത് എത്തി. രാജേന്ദ്രന്‍ ഭൂമാഫിയയുടെ ആളെന്ന കാര്യത്തില്‍ സംശയമില്ല. കയ്യേറ്റങ്ങളെ ന്യായീകരിക്കുന്നത് ആശയക്കുഴപ്പമുണ്ടാക്കുമെന്നും വി എസ് അച്യുതാനന്ദന്‍ പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആ മലയാളികളെ നിയന്ത്രിച്ചിരുന്നത് ചൈനീസ്, കംബോഡിയൻ സംഘങ്ങൾ; ദില്ലിയിലെ സൈബർ തട്ടിപ്പുകേസിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്
ഇറിഡിയം തട്ടിപ്പ്: ആലപ്പുഴയിൽ ഒരു കുടുംബത്തിലെ നാല് പേർ പിടിയിൽ, തുക ഇരട്ടിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് വാങ്ങിയത് 75 ലക്ഷം