ശബരിമല തീർത്ഥാടനത്തിനെതിരെ ബിജെപി കുപ്രചരണം നടത്തി: ദേവസ്വം മന്ത്രി

By Web DeskFirst Published Jan 16, 2018, 11:21 AM IST
Highlights

തിരുവനന്തപുരം: ശബരിമല തീർത്ഥാടനത്തിന് എതിരെ ബിജെപി കുപ്രചരണം നടത്തിയെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ബിജെപിയുടെ നേതൃത്വത്തിൽ ശബരിമലയിൽ  കാണിക്ക ഇടുന്നതിന് എതിരെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ പ്രചരണം നടത്തി. വരുമാനം സംസ്ഥാനം ഭരിക്കുന്ന പാർട്ടി എടുക്കുന്നു എന്നായിരുന്നു പ്രചരണമെന്നും മന്ത്രി കുറ്റപ്പെടുത്തി.

പ്രസാദം വാങ്ങരുതെന്നും ബിജെപി ആഹ്വാനം ചെയ്തു. എന്നാല്‍ വിശ്വാസികൾ ബിജെപി യുടെ നിർദേശങ്ങള്‍ തള്ളിക്കളഞ്ഞു.  ശബരിമലയുടെ തീർത്ഥാടന കാലത്തെ വരുമാനത്തിൽ 45 കോടിയുടെ വർധനവാണ് ഉണ്ടായത്. മകരവിളക്ക് വരെ 255 കോടി വരുമാനമുണ്ടായി. കഴിഞ്ഞതവണ ഇത് 210 കോടി ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

തിരുപ്പതി മാതൃകയിൽ ശബരിമല ആക്കാൻ പറ്റുമോ എന്നത് ഉപദേശക സമിതി പരിശോധിക്കും. ദേവസ്വം ബോർഡിലെ സംവരണ വിഷയത്തില്‍ സർക്കാർ തീരുമാനം നടപ്പാക്കും. സംവരണ വ്യവസ്തയിൽ മാറ്റം വരുത്താത്ത തിനാൽ ഭരണഘടനാപരമായ പ്രശ്നങ്ങൾ ഉണ്ടാകുന്നില്ല. സംവരണ സമുദായങ്ങൾക്ക് ഒരു കോട്ടവും സംഭവിക്കില്ലെന്നും ചിലര്‍ പുകമറ സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

click me!