
കലാഭവന്‍ മണിയുടെ സഹോദരന്‍ ആര്‍ എല്‍ വി രാമകൃഷ്‍ണനെതിരെ വിമര്‍ശനവുമായി സാബുമോന്‍. കലാഭവന്‍ മണിയുടെ മരണം സംബന്ധിച്ചുള്ള സിബിഐ അന്വേഷണം കഴിയുന്പോള്‍ മിക്കവാറും രാമകൃഷ്ണന്‍ ജയിലില്‍ കിടന്നു അരിയുണ്ട തിന്നേണ്ടി വരുമെന്നാ തോന്നുന്നതെന്ന് സാബു മോന്‍ ഫേസ്ബുക്കില്‍ പറയുന്നു.
സാബുമോന്റെ ഫേസ്ബുക്ക് പോസ്റ്റ്
സിബിഐ അന്വേഷണം കഴിയുമ്പോള്‍ മിക്കവാറും രാമകൃഷ്ണന്‍ ജയിലില്‍ കിടന്നു അരിയുണ്ട തിന്നേണ്ടി വരുമെന്നാ തോന്നുന്നത്. കഴിഞ്ഞ ദിവസം, മണിച്ചേട്ടനു സമ്മാനമായി ഫാന്‍സ് അസോസിയേഷന്‍ ആളുകള്‍ കൊടുത്ത പശുക്കളെ, അതിനെ പരിപാലിക്കാന്‍ ഏല്‍പ്പിച്ചിരുന്ന തമിഴനെ ഭീഷണിപ്പെടുത്തി പശുക്കളെ വില്‍പ്പിച്ച് കാഷും കൊണ്ട് രാമകൃഷ്ണന്‍ പോയി. കേസ് നടത്താന്‍ രാമകൃഷ്ണന് കാഷ് വേണമത്രെ!!!!!! എന്റെ അറിവില്‍ പൊലീസോ സിബിഐയോ തുടങ്ങി ഒരു ഏജന്‍സികളും കാഷ് വാങ്ങി കേസ് അന്വേഷിക്കാറില്ല. മണിച്ചേട്ടന്റെ കുടുംബാംഗങ്ങളെ വീട്ടില്‍ നിന്നു ഇറക്കി വിടുമെന്നു ഭീഷണിപ്പെടുത്തിയതായും, മണി ചേട്ടന്റെ ഭാര്യ കര്‍ക്കശമായി പ്രതിഷേധിച്ചതിനെ തുടര്‍ന്ന് രാമകൃഷ്ണന്‍ ആ ഉദ്യമത്തില്‍ നിന്നു പിന്‍മാറി എന്നത് മറ്റൊരു വാര്‍ത്ത. ഇനി ഹെന്തെല്ലാം കാണാന്‍ ഇരിക്കുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam