പ്രാഥമിക സഹകരണസംഘങ്ങളില്‍ ജീവനക്കാരുടെ ശമ്പളം അനിശ്ചിതത്വത്തില്‍

By Web DeskFirst Published Dec 1, 2016, 2:25 PM IST
Highlights

അതാത് ബാങ്കുകളാണ് ഇവര്‍ക്ക് ശമ്പളം കൊടുക്കുന്നത്. പതിവു പോലെ ഓരോ ബാങ്കും ജീവനക്കാരുടെ അക്കൗണ്ടിലേയ്ക്ക് ശമ്പളം കണക്കെഴുതി നിക്ഷേപിക്കും. പക്ഷേ ഇത് പണമായി മാറിയടെക്കുന്നിടത്താണ് പ്രതിസന്ധി.  ജില്ലാ സഹകരണ ബാങ്കില്‍ നിന്ന് 24,000 രൂപ മാത്രമാണ് പ്രാഥമിക സംഘങ്ങള്‍ക്ക് പിന്‍വലിക്കാനാകുന്നത്.

പ്രാഥമിക സംഘങ്ങളില്‍ പണമുണ്ടാകണമെങ്കില്‍ വായ്പാ തിരിച്ചടവോ, പുതിയ നിക്ഷേപമോ വേണം. ഇപ്പോഴത്തെ നിലയില്‍ രണ്ടു വഴിക്കും തുച്ഛമായ പണം മാത്രമേ ബാങ്കിലെത്തുന്നൂള്ളൂ. ഈ സാഹചര്യത്തിലാണ് ശമ്പളം ജീവനക്കാരുടെ കയ്യിലെത്തുന്നതിലെ അനിശ്ചിതത്വം. 

നോട്ട് പ്രതിസന്ധിക്ക് പിന്നാലെ മിക്ക സര്‍വീസ് സഹകരണ ബാങ്കുകളുടെയും ദിനം പ്രതിയുള്ള ഇടപാട് പത്തിലൊന്നായി ചുരുങ്ങിയിട്ടുണ്ട്. ഇട്ട പണം തിരിച്ചെടുക്കാന്‍ നിക്ഷേപകര്‍ കാത്തു നില്‍ക്കുകയാണ്. അന്നന്നതെ വരവ്  നിക്ഷേപകന് കൊടുക്കുമ്പോള്‍ പിന്നെ ശമ്പളത്തിന് പണമെവിടെയെന്നാണ് ജീവനക്കാര്‍ ചോദിക്കുന്നത്.
 

click me!