കാല്‍പന്താരവം കനക്കുമ്പോള്‍ ഒരു ഫുട്ബോള്‍ വീട് കാണാം

By Web DeskFirst Published Jun 16, 2018, 4:05 PM IST
Highlights
  • വീടിന് മുന്നില്‍ കൂറ്റന്‍ ഫുട്ബോള്‍
  • സോക്കര്‍ ബോമെന്നാണ വീട്ടില്‍ 250 ഒാളം പന്തുകള്‍
  • തൃശൂരിലെ സാം ഗോമസിന്‍റെ ഫുട്ബോള്‍ വീട്

തൃശൂര്‍: നാടെങ്ങും കാല്‍പന്താരവത്തില്‍ മുഴുകുമ്പോള്‍ തൃശൂരിലെ സാം ഗോമിസിൻറെ ഫുട്ബോള്‍ വീട് കാണാം. ലോകകപ്പ് ഫുട്ബോളിനെ വരവേല്‍ക്കാൻ വീടിനു മുന്നില്‍ കൂറ്റൻ ഫുട്ബോളാണ് സാം ഗോമസ് പണിതുവെച്ചിരിക്കുന്നത്.

ലോകം പന്തിനു ചുറ്റും കറങ്ങുന്നുവെന്നത് സാം ഗോമസിൻറെ വീട്ടിലെത്തിയാല്‍ വെറുപറച്ചിലല്ല. യാഥാര്‍ത്ഥ്യമാണ്. വീട്ടുമുറ്റത്തെ കിണറിനു മുകളില്‍ റയില്‍ ഘടിപ്പിച്ച് മോട്ടോറില്‍ തിരിയുന്ന വിധമാണ് ലോകകപ്പ് പന്ത് ഉണ്ടാക്കിയിരിക്കുന്നത്.പന്തിനു മുകളില്‍ രണ്ടടി ഉയരത്തിലുളള ഭൂഗോളവും.രണ്ടു ലക്ഷത്തോളംരൂപയാണ് ചെലവ്. ഇതുകൊണ്ടും തീര്‍ന്നില് സാം ഗോമസിൻറെ ഫുട്ബോള്‍ കമ്പം.ഗോമസ് വില്ലയെന്ന വീട്ടുപേര് സോക്കര്‍ ഹോം എന്നാക്കി.പൂന്തോട്ടത്തിലും ചുമരിലും വിടിനകത്തുമായി ഏതാണ്ട് 250 പന്തുകളുണ്ട്.

സാം ഗോമസ് അണിഞ്ഞിരിക്കുന്ന ആഭരണങ്ങള്‍ പോലും ഫുട്ബോള്‍ മയമാണ്. പട്ടാളത്തില്‍ നിന്ന് കമ്മീഷണര്‍ ഓഫീസറായി വിരമിച്ച സാം ഗോമസ് ഫുട്ബോള്‍ ഭാസിയെന്നാണ് നാട്ടുകാര്‍ക്കിടയില്‍ അറിയപ്പെടുന്നത്.ചെറുപ്പം മുതലേ ഫുട്ബോളില്‍ കമ്പമുളള സാം ഗോമസ് ആര്‍മിയുടെ എംഇജി ബംഗലൂരു ടീമില്‍ മധ്യനിര താരമായിരുന്നു. പിന്നീട് പരിശീലകനായി.

click me!