ഇത്തിക്കരയാറ്റില്‍ വന്‍ തോതില്‍ അനധികൃത മണല്‍ ഖനനം

By Web DeskFirst Published Jan 9, 2017, 5:40 PM IST
Highlights

കൊല്ലം ചാത്തന്നൂരിന് സമീപമുള്ള  ഇത്തിക്കരയാറ്റില്‍ വന്‍ തോതില്‍ അനധികൃത മണല്‍ ഖനനം രാത്രിസമയത്താണ് മണല്‍ ഖനനം നടത്തി കടത്തുന്നത്. പൊലീസും റവന്യൂ ഉദ്യോഗസ്ഥരും ഇത്തിക്കരയാറിന് സമീപം പരിശോധന നടത്തി.

വന്‍ സംഘമാണ് മണല്‍ ഖനനം നടത്തുന്നത്. രാത്രി 12 മണി കഴിഞ്ഞെത്തുന്ന സംഘം പുലര്‍ച്ച വരെ മണല്‍ ഖനനം നടത്തും. അപ്പോള്‍ തന്നെ അവിടെ നിന്നു മണല്‍ കടത്തും. നാട്ടുകാരില്‍ ചിലര്‍ പ്രതിഷേധവുമായി എത്തിയെങ്കിലും അവരെ ഭീഷണപ്പെടുത്തി വിരട്ടിയോടിക്കും. വര്‍ക്കല കല്ലമ്പലം ആറ്റിങ്ങല്‍ ഭാഗത്തേയ്‍ക്കാണ് മണല്‍ കൊണ്ടുപോകുന്നത്. ഖനനം ചെയ്ത മണല്‍ ബാക്കി വരുന്നെങ്കില്‍ അത് പുഴയില്‍‍ പിന്നീട് എടുക്കാന്‍ പറ്റുന്ന രീതിയില്‍ നിക്ഷേപിക്കും.

മീനാട് ക്ഷേത്രത്തിന് സമീപം ഇഷ്‌ടിക ഫാക്ടറിക്ക് സമീപത്തെ ഭാഗമാണ് മണല്‍ മാഫിയയുടെ കേന്ദ്രം. മണല്‍ ഖനനം ചെയ്യാനും കടത്താനും ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ ഇവിടെ നിന്നു കണ്ടെടുത്തു. നാല്‍പ്പതിനായിരം രൂപയ്‌ക്കാണ് ഒരു ലോഡ് മണല്‍ വില്‍ക്കുന്നത്. ഒരു ദിവസം മൂന്ന് ലോഡ് വരെ ഇവിടെ നിന്നുകൊണ്ട് പോകാറുണ്ടെന്ന് പൊലീസ് പറഞ്ഞു.

click me!