ഗുണ്ടപ്പടയെ ഒന്നാകെ അകത്താക്കിയ ' റിയല്‍ ആക്ഷന്‍ ഹീറോ' സർവേശ്

Published : Feb 09, 2018, 05:17 PM ISTUpdated : Oct 05, 2018, 12:37 AM IST
ഗുണ്ടപ്പടയെ ഒന്നാകെ അകത്താക്കിയ ' റിയല്‍ ആക്ഷന്‍ ഹീറോ' സർവേശ്

Synopsis

ചെന്നൈ: മലയാളിയായ ഗുണ്ടാ നേതാവ് ബിനുവിന്‍റെ പിറന്നാൾ ആഘോഷത്തിനെത്തിയ ക്രിമിനലുകളെ വിദഗ്‌ധമായി കുടുക്കിയ അമ്പാട്ടൂർ ഡപ്യൂട്ടി കമ്മിഷണർ സർവേശ് വേലു ആണ് തമിഴകത്തെ ഇപ്പോഴത്തെ ഹീറോ. സർവേഷിനെ അഭിനന്ദിച്ച് സിനിമാ താരങ്ങൾ അടക്കം രംഗത്തുവന്നിട്ടുണ്ട്. മെക്കാനിക്കൽ എൻജിനീയറായ സർവേശ് ആഗ്രഹം കൊണ്ടാണ് പൊലീസിൽ ചേർന്നത്.

 4 വർഷമായി തെളിയിക്കാൻ കഴിയാതെ കിടന്ന  കൊലപാതക കേസ് തെളിയിച്ചതാണ് സർവേശിനെ ജനങ്ങൾക്കിടയിൽ താരമാക്കിയത്. 2013 ൽ ആയിരുന്നു മങ്കാടിലെ ഒരു വീട്ടിൽ സ്ത്രീയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. വർഷങ്ങൾ കഴിഞ്ഞിട്ടും കേസ് തെളിയിക്കാൻ പൊലീസിന് സാധിച്ചില്ല. ഒടുവിൽ സർവേശ് മങ്കാട് കൊലപാതക കേസിന്റെ ചുമതല ഏറ്റെടുക്കുകയും തെളിയിക്കുകയും ചെയ്തു. എല്ലാവരും സുരക്ഷിതമായും സന്തോഷമായും ജീവിക്കുന്നതിനുളള സാഹചര്യം ഒരുക്കുകയാണ് തന്റെ ആഗ്രഹമെന്നാണ് സർവേശ് പറയുന്നത്. 

ഗുണ്ടാ നേതാവ് ബിനുവിന്റെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാൻ ക്രിമിനലുകൾ എത്തുന്ന വിവരം ലഭിച്ച ഉടൻ കമ്മിഷണർ എ.കെ.വിശ്വനാഥനെ സർവേശ് അറിയിച്ചതാണ് വലിയൊരു ക്രിമിനൽ സംഘത്തെ ഒറ്റ രാത്രി കൊണ്ട് കുടുക്കാൻ സഹായിച്ചത്. സർവേശിന്റെ സമയോചിതമായ പ്രവർത്തിയെ സിനിമാ താരങ്ങളായ വിശാൽ, സിദ്ധാർത്ഥ്, കരുണാകരൻ എന്നിവർ തങ്ങളുടെ സോഷ്യൽ മീഡിയ പേജിലൂടെയാണ് അഭിനന്ദിച്ചത്.

ആയുധങ്ങൾ ഉൾപ്പെടെ ഗുണ്ടകളെ പിടികൂടിയ ചെന്നൈ പൊലീസിന്റെ ഓപ്പറേഷൻ പ്രചോദനം നൽകുന്നതാണ്. ഈ ഓപ്പറേഷന് നേതൃത്വം നൽകിയ കമ്മിഷണർ ഓഫ് പൊലീസ് എ.കെ.വിശ്വനാഥനെയും തന്റെ ജോലി വളരെ ഭംഗിയായി നിർവ്വഹിച്ച ഡിസിപി സർവേശിനെയും അഭിനന്ദിക്കുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മേയറാക്കാൻ പാർട്ടി ഫണ്ട് വേണമെന്ന് ഡിസിസി അധ്യക്ഷൻ തന്നോട് ആവശ്യപ്പെട്ടുവെന്ന് ലാലി ജെയിംസ്; 'ഫണ്ട് കയ്യിലില്ലെന്ന് പറഞ്ഞ് താൻ കൈക്കൂപ്പി'
മൊബൈൽ ഫോണിൻ്റെ തിരിച്ചടവ് മുടങ്ങി; യുവാവിന് മർദനം, മൂന്നുപേരെ കസ്റ്റഡിയിലെടുത്ത് പൊലീസ്