
തിരുവനന്തപുരം: മന്ത്രിയെ വെല്ലുവിളിക്കുന്ന എജി കേരളത്തില്‍ ആദ്യമെന്ന് ശശി തരൂര്‍ എംപി. നാണം കെടുന്നതിനെക്കാള്‍ തോമസ് ചാണ്ടിയുടെ രാജി മുഖ്യമന്ത്രി ഇപ്പോള്‍ വാങ്ങണമെന്നും തരൂര്‍ മാധ്യമങ്ങളോട് പറഞ്ഞു. തോമസ് ചാണ്ടിക്കെതിരായ കായല്‍ കയ്യേറ്റ കേസില്‍ അഡിഷണല്‍ എ.ജി ഹാജരാകണമെന്ന റവന്യൂമന്ത്രിയുടെ നിര്‍ദേശം എ.ജി തള്ളിയിരുന്നു.
അഭിഭാഷകനെ നിശ്ചിക്കുന്നത് താനെന്ന് പറഞ്ഞ അഡ്വക്കറ്റ് ജനറല്‍ റവന്യൂ വിഷയങ്ങള്‍ ആരുടെയും തറവാട്ട് സ്വത്തല്ലെന്ന് എ.ജി പ്രതികരിച്ചു. ഇതോടെ എജിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി ഇ. ചന്ദ്രശേഖരനും രംഗത്തെത്തി. എജിക്കെതിരെ കാനം രാജേന്ദ്രനും പ്രതികരിച്ചു. സ്റ്റേറ്റ് അറ്റോര്‍ണി എന്നത് സ്വതന്ത്ര സ്ഥാപനമാണ്. എജിയുടെ അധികാരം എന്തെന്ന് നിയമം വായിച്ചാല്‍ മനസിലാകും. ഭരണപരമായ കാര്യങ്ങള്‍ സര്‍ക്കാര്‍ നോക്കുമെന്നും കാനം വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam