
ചെന്നൈ: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ജയിലില്‍ കഴിയുന്ന എഐഎഡിഎംകെ (അമ്മ) പാര്‍ട്ടി ജനറല്‍ സെക്രട്ടറി വി കെ ശശികലയ്ക്ക് പരോള്‍. ഒരുമാസത്തെ പരോളാണ് ശശികലയ്ക്ക് അനുവദിച്ചിരിക്കുന്നത്. പരപ്പന അഗ്രഹാര ജയിലില്‍ നിന്നും ശശികല ഉടന്‍ പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
2017 ഫെബ്രുവരി 14നാണ് ശശികലയ്ക്ക് കനത്ത തിരിച്ചടിയായി ശിക്ഷ റദ്ദാക്കിയ കർണാടക ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി മരവിപ്പിക്കുന്നത്. വിചാരണക്കോടതി വിധിച്ച നാല് വർഷം തടവ് ശിക്ഷ സുപ്രീം കോടതി ശരിവയ്ക്കുകയായിരുന്നു. ജയലളിതയുടെ മരണത്തോടെ തമിഴ്‌നാട് മുഖ്യമന്ത്രിയാകാന്‍ ശശികല ഒരുങ്ങുന്നതിനിടെയാണ് കനത്ത തിരിച്ചടിയുമായി കോടതി ഉത്തരവ്. ഇതോടെ അനന്തരവന്‍ ടിടിവി ദിനകരനെ മുഖ്യമന്ത്രിയാക്കാനായി ആര്‍ നഗറില്‍ ഉപതെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിയാക്കിയെങ്കിലും തെരഞ്ഞെടുപ്പില്‍ ക്രമക്കേടു കണ്ട് വോട്ടെടുപ്പ് മാറ്റിവച്ചു. ദിനകരന്‍ അറസ്റ്റിലുമായി. ദിനകരനും കഴിഞ്ഞ ദിവസം ജാമ്യത്തില്‍ പുറത്തിറങ്ങിയിരുന്നു. ദിനകരന്‍ ഇന്ന് ശശികലയെ സന്ദര്‍ശിക്കാനിരിക്കേയാണ് ശശികലയുടെ പരോള്‍.
സെക്രട്ടേറിയറ്റില്‍ തമിഴ്‌നാട് മന്ത്രിമാരുടെ അടിയന്തര യോഗവും ചേരുന്നുണ്ട്. ശശികലയുടെ സാനിധ്യം തമിഴ്‌നാട് രാഷ്ട്രീയത്തില്‍ ഇനിയുള്ള ദിവസങ്ങളെ ഏറെ സ്വാധീനിക്കുമെന്ന് ഉറപ്പാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam