ശശികല ഭര്‍ത്താവിനെ കാണാന്‍ വീണ്ടും ആശുപത്രിയില്‍ എത്തി

Web Desk |  
Published : Oct 09, 2017, 01:21 PM ISTUpdated : Oct 04, 2018, 11:40 PM IST
ശശികല ഭര്‍ത്താവിനെ കാണാന്‍ വീണ്ടും ആശുപത്രിയില്‍ എത്തി

Synopsis

ചെന്നൈ: അണ്ണാ ഡിഎംകെ നേതാവ് വി കെ ശശികല ഭര്‍ത്താവ് നടരാജനെ വീണ്ടും ആശുപത്രിയിലെത്തി കണ്ടു. രാവിലെ ചെന്നൈ പെരുമ്പാക്കത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിയ ശശികലയ്‌ക്കൊപ്പം സഹോദരപുത്രി കൃഷ്ണപ്രിയയും ഉണ്ടായിരുന്നു. ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റില്‍ ചികിത്സയില്‍ കഴിയുന്ന നടരാജനെ കണ്ട ശശികല തൊട്ടടുത്ത മുറിയില്‍ മറ്റ് ബന്ധുക്കളുമായും കൂടിക്കാഴ്ച നടത്തി. അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷം വിശ്രമിയ്ക്കുന്ന നടരാജന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടിട്ടുണ്ടെന്നും എന്നാല്‍ ഇപ്പോഴും വെന്റിലേറ്ററില്‍ത്തന്നെയാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മാസപ്പടിക്കേസ്: എസ്‌എഫ്‌ഐഒ രേഖകൾ ആവശ്യപ്പെട്ട ഷോൺ ജോർജിന്റെ ഹർജി അംഗീകരിച്ച് കോടതി
കുഴല്‍പ്പണം പൂഴ്ത്തിയ കേസ്; ഒളിവിലായിരുന്ന വൈത്തിരി എസ്എച്ച്ഒ കീഴടങ്ങി