സൗദിയില്‍ സ്വദേശികള്‍ക്കു കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉണ്ടാക്കാനൊരുങ്ങി സർക്കാർ

By Web DeskFirst Published Dec 8, 2016, 7:07 PM IST
Highlights

സൗദിയില്‍ സ്വദേശികള്‍ക്കു കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉണ്ടാക്കാനൊരുങ്ങി സർക്കാർ. മൂന്ന് മാസത്തിനകം ഇതിനായുള്ള കര്‍മ്മ പദ്ധതി പ്രഖ്യാപിക്കുമെന്നു തൊഴില്‍ മന്ത്രി അറിയിച്ചു.

സൗദിയില്‍ സ്വദേശികള്‍ക്കു കൂടുതല്‍ തൊഴിലലവസരങ്ങള്‍ ഒരുക്കുന്നതിനുള്ള കര്‍മ്മ പദ്ധതി മൂന്നു മാസത്തിനകം പ്രഖ്യാപിക്കുമെന്ന്  പുതിയ തൊഴില്‍ സാമൂഹ്യ ക്ഷേമ മന്ത്രി ഡോ. അലി അൽ ഗഫീസ് പറഞ്ഞു.

ഇതിനായി തൊഴിലധിഷ്ഠിത പഠനവും പരിശീലനവും നല്‍കുന്നതിനു വിദ്യഭ്യാസ മന്ത്രാലയവും തൊഴില്‍ മന്ത്രാസലയവും സഹകരിച്ചു പ്രവർത്തിക്കും.

രാജ്യത്തെ തൊഴില്‍ സാധ്യത മനസ്സിലാക്കി അതിനനുസരിച്ച് വിദ്യാർത്ഥികൾക്ക് വിവിധ തൊഴിലുകളില്‍ പഠനവും പരിശീലനവും നല്‍കാനാണ് പദ്ധതി തയ്യാറാക്കുക.

വർദ്ധിച്ച തൊഴിലില്ലായ്‍മ കുറച്ചുകൊണ്ടു വരുകയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്.

രാജ്യത്തെ ചെറുകിട, മധ്യവർഗ വാണിജ്യ വ്യവസായ സ്ഥാപനങ്ങളില്‍ സ്വദേശികൾക്കു വലിയ തൊഴില്‍ സാധ്യതകളാണുള്ളതെന്നും കഴിഞ്ഞ ദിവസം ചുമതലയേറ്റ തൊഴില്‍ മന്ത്രി ഡോ. അലി അൽ ഗഫീസ് പറഞ്ഞു.

click me!