ഇന്ത്യയുമായുള്ള കറന്‍സി കരാറിന് സൗദിയുടെ അംഗീകാരം

Web Desk |  
Published : Jan 03, 2017, 07:29 PM ISTUpdated : Oct 05, 2018, 02:56 AM IST
ഇന്ത്യയുമായുള്ള കറന്‍സി കരാറിന് സൗദിയുടെ അംഗീകാരം

Synopsis

റിയാദ്: പണം വെളുപ്പിക്കല്‍ വിഷത്തില്‍ സൗദി അറേബ്യയും ഇന്ത്യയും തമ്മില്‍ ഒപ്പുവെച്ച കരാറിന് സൗദി മന്ത്രിസഭയുടെ അംഗീകാരം.
പണം വെളുപ്പിക്കല്‍, ഭീകര പ്രവര്‍ത്തനത്തിന് സാമ്പത്തിക സഹായം നല്‍കല്‍ തുടങ്ങി ഇതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ നേരിടുന്ന വിഷയത്തില്‍ സഹകരിക്കുന്നതിനും അന്വേഷണ വിവരങ്ങള്‍ പരസ്പരം കൈമാറുന്നതിനും ഇരു രാജ്യങ്ങളും ഒപ്പുവെച്ച കരാറിനാണ് മന്ത്രിസഭ അംഗീകാരം നല്‍കിയത്.

പണം വെളുപ്പിക്കല്‍ ഉള്‍പ്പെടെയുള്ള  കുറ്റകൃത്യങ്ങള്‍ നേരിടുന്ന കാര്യത്തില്‍ സഹകരിക്കുന്നതിനും അന്വേഷണ വിവരങ്ങള്‍ പരസ്പരം കൈമാറുന്നതിനും സൗദി അറേബ്യയും ഇന്ത്യയും തമ്മില്‍ ഒപ്പുവെച്ച കരാറിന് സൗദി മന്ത്രിസഭ അംഗീകാരം നല്‍കി.
സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗമാണ് കരാറിന് അംഗീകാരം നല്‍കിയത്.
പണം വെളുപ്പിക്കല്‍, ഭീകര പ്രവര്‍ത്തനത്തിന് സാമ്പത്തിക സഹായം നല്‍കല്‍ തുടങ്ങി ഇതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ നേരിടുന്ന കാര്യത്തില്‍ സഹകരിക്കുന്നതിനും അന്വേഷണ വിവരങ്ങള്‍ പരസ്പരം കൈമാറുന്നതിനും ഇരു രാജ്യങ്ങളും ഒപ്പുവെച്ച കരാറിനാണ് മന്ത്രിസഭ അംഗീകാരം നല്‍കിയത്.

കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തിയ സൗദി സന്ദര്‍ശനത്തിനിടയിലാണ് ഇരു രാജ്യങ്ങളിലെയും സാമ്പത്തിക കുറ്റാന്വേഷണ വകുപ്പുകള്‍ തമ്മില്‍ ഇത് സംബന്ധിച്ച ധാരണാ പത്രത്തില്‍ഒപ്പുവെച്ചത്.

സൗദി കിരീടാവകാശിയും ആഭ്യന്തര മന്ത്രിയുമായ മുഹമ്മദ് ബിന്‍ നായിഫ് രാജകുമാരന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടും ധാരണാപത്രം അംഗീകരിച്ചുകൊണ്ടുള്ള ശുറാ കൗണ്‍സില്‍ തീരുമാനവും പരിഗണിച്ചാണ് മന്ത്രിസഭയുടെ ഈ അന്തിമാംഗീകാരം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കാറിന്റെ മിറർ തട്ടി, റോഡ് മുറിച്ച് കടക്കാൻ നിന്ന യുവാവ് വീണു, കാർ ഡ്രൈവറെ ക്രൂരമായി ആക്രമിച്ച് യുവാക്കളുടെ സംഘം
കറൻസി കൂപ്പുകുത്തി, 42 ശതമാനമായി പണപ്പെരുപ്പം, ഇറാനിൽ പ്രതിഷേധവുമായി ജനം തെരുവിൽ