സൗദിയിൽ ക്രെഡിറ്റ് കാർഡുകൾ നിരസിക്കുന്നു സ്ഥാപനങ്ങൾക്ക് പിഴ

By Web DeskFirst Published Sep 26, 2017, 11:41 PM IST
Highlights

ജിദ്ദ: സൗദിയിൽ ക്രെഡിറ്റ് കാർഡുകൾ നിരസിക്കുന്നു സ്ഥാപനങ്ങൾക്ക് പിഴ. ക്രെഡിറ്റ് കാർഡുകൾ സ്വീകരിക്കുമെന്ന് വ്യക്തമാക്കുന്ന നോട്ടീസ് പതിച്ച വ്യാപാര സ്ഥാപനങ്ങൾ ക്രെഡിറ്റ് കാർഡുകൾ സ്വീകരിക്കാതിരുന്നാലാണ് വാണിജ്യ നിക്ഷേപ മന്ത്രാലയം പിഴ ചുമത്തുക. ക്രെഡിറ്റ് കാർഡുകൾ സ്വീകരിക്കാൻ വിസമ്മതിക്കുന്ന വ്യാപാര സ്ഥാപനങ്ങൾക്ക് വാണിജ്യ നിക്ഷേപ മന്ത്രാലയം പിഴ ചുമത്തുമെന്ന് സൗദി ബാങ്കുകളുടെ കീഴിലെ മീഡിയ - ബോധവൽക്കരണ കമ്മിറ്റി സെക്രട്ടറി ജനറൽ ത്വൽ അത് ഹാഫിസ് പറഞ്ഞു.

ക്രെഡിറ്റ് കാർഡുകൾ നിരസിക്കുന്നത് ബാങ്കുകളും വ്യാപാര സ്ഥാപനങ്ങളും തമ്മിലുള്ള കരാറിന് വിരുദ്ധമാണ്. ക്രെഡിറ്റ് കാർഡുകൾ നിരസിക്കുന്ന സ്ഥാപനങ്ങളിൽ നിന്ന് ബാങ്കുകൾ പേയ്‌മെന്റ് സേവനം പിൻവലിക്കും. വ്യാപാര സ്ഥാപനങ്ങളും ബാങ്കുകളും തമ്മിലുണ്ടാക്കുന്ന കരാർ പ്രകാരം മുഴുവൻ ക്രെഡിറ്റ് കാർഡുകളും സ്വീകരിക്കാൻ വ്യാപാര സ്ഥാപനങ്ങൾ ബാധ്യസ്ഥമാണ്.

ക്രെഡിറ്റ് കാർഡുകൾ സ്വീകരിക്കുമെന്ന് വ്യക്തമാക്കുന്ന നോട്ടീസ് പതിച്ച വ്യാപാര സ്ഥാപനങ്ങൾ ക്രെഡിറ്റ് കാർഡുകൾ സ്വീകരിക്കാതിരുന്നാലാണ് മന്ത്രാലയം പിഴ ചുമത്തുക. ഇത്തരം സ്ഥാപനങ്ങൾ ക്രെഡിറ്റ് കാർഡുകൾ നിരസിക്കുന്നതു  നിയമ ലംഘനമായി പരിഗണിക്കുമെന്നു ത്വൽ അത് ഹാഫിസ് പറഞ്ഞു.

click me!