ഇറാന്റെ നയങ്ങള്‍ മുസ്ലീം ലോകം അംഗീകരിക്കില്ലെന്ന് സൗദി

Published : Apr 16, 2016, 01:53 PM ISTUpdated : Oct 05, 2018, 03:36 AM IST
ഇറാന്റെ നയങ്ങള്‍ മുസ്ലീം ലോകം അംഗീകരിക്കില്ലെന്ന് സൗദി

Synopsis

ജിദ്ദ: ഇറാന്‍ പിന്തുടരുന്ന നയങ്ങള്‍ മുസ്ലിം ലോകം അംഗീകരിക്കുന്നില്ലെന്ന് സൗദി വിദേശ കാര്യ മന്ത്രി ആദില്‍ ജുബൈര്‍ വ്യക്തമാക്കി.ഇറാന്‍ മറ്റ് രാജ്യങ്ങളുടെ ആഭ്യന്തരകാര്യങ്ങളില്‍ നടത്തുന്ന ഇടപെടലും ഭീകരതക്ക്‌ പിന്തുണനല്‍കുന്നതും അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. തുര്‍ക്കിയിലെ ഇസ്താംബൂളില്‍ നടക്കുന്ന ഒ.ഐ.സി ഉച്ചകോടിയുടെ സമാപന പ്രഖ്യാപനം തീവ്രവാദം, ഭീകരത,സുരക്ഷഎന്നീ വിഷയങ്ങളില്‍ ഇറാന് വ്യക്തമായ സന്ദേശം നല്‍കുമെന്ന്സൗദി വിദേശ കാര്യ മന്ത്രി ആദില്‍ ജുബൈര്‍ പറഞ്ഞു.

ഇറാന്റെ നയങ്ങളില്‍ മാറ്റം വരുത്തുകയും നല്ല അയല്‍പക്ക ബന്ധങ്ങള്‍ സൃഷ്‌ടിക്കുകയും ഒപ്പം മറ്റു രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ഇടപെടാതെ വിട്ടു നില്‍ക്കുകയും അന്താരാഷ്‌ട്ര നിയമങ്ങള്‍പാലിക്കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു. നിരവധി വെല്ലുവിളികളാണ് വര്‍ത്തമാനകാലത്ത് മുസ്ലിം രാജ്യങ്ങള്‍ നേരിടുന്നത്.എന്നാല്‍ ഏതു വെല്ലുവിളികളെയും നേരിടാനുള്ള ശേഷി മുസ്ലിം ലോകത്തിനുണ്ട്.

ചില രാജ്യങ്ങള്‍ സാങ്കേതികമേഖലയില്‍ ഏറെ മുന്നോട്ട് പോയിട്ടുണ്ട്.ഭീകര വിരുദ്ധപോരാട്ടത്തില്‍ ഇപ്പോള്‍ തന്നെ 40 രാജ്യങ്ങള്‍ അംഗങ്ങളാണ്.അഫ്ഗാനിസ്ഥാനാണ് ഏറ്റവും ഒടുവില്‍ സഖ്യത്തില്‍ ചേര്‍ന്നത്‌. മിലീഷ്യകള്‍ക്ക് രൂപം നല്‍കി ലോകത്ത് ഇറാന്‍, തീവ്രവാദവും ഭീകരവാദവും പ്രചരിപ്പിക്കുകയാണെന്നും അറബ് രാജ്യങ്ങളുടെആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്ന ഇറാന്റെ നയങ്ങള്‍ക്കെതിരെ സൗദി അറേബ്യയും മറ്റ്  അറബ് രാജ്യങ്ങളും ശക്തമായി നിലകൊണ്ടിട്ടുണ്ടെന്നും  സൗദി വിദേശ കാര്യ മന്ത്രി പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

ചര്‍ച്ചയ്ക്ക് പ്ലാനൊന്നുമില്ലെന്ന് ഇറാൻ! പാക്കിസ്ഥാനിലേക്ക് ഇറങ്ങിയ യുഎസ് വൈസ് പ്രസിഡന്റ് വാഷിങ്ടണിൽ തുടരുന്നു, ഇസ്ലാമാബാദ് ചർച്ചയിൽ അനിശ്ചിതത്വം
വെടിക്കെട്ട് പുരയിലെ സ്ഫോടനം: അടച്ചിട്ട വീടുകളിലെ ജനാലകളും മേൽക്കൂരയും പൂർണമായും തകർന്നു, മറ്റുചില വീടുകളുടെ ഭാഗങ്ങൾ വിണ്ടുകീറി; ഞെട്ടലിൽ നാട്ടുകാർ