
സ്വകാര്യ സ്ഥാപനങ്ങളിലെ വിദേശ തൊഴിലാളികള്‍ക്കും ആശ്രിത വിസയില്‍കഴിയുന്നവര്‍ക്കും ലെവി ഏര്‍പ്പെടുത്തിക്കൊണ്ടുള്ള പുതിയ സൗദി ബജറ്റ് പക്ഷെ സ്വദേശികള്‍ക്ക് നിരവധി ആനുകൂല്യങ്ങളും സഹായങ്ങളും വാഗ്ദാനം ചെയ്യുന്നു. ഉല്‍പ്പന്നങ്ങള്‍ക്ക് വാറ്റ് ഏര്‍പ്പെടുത്തുകയും സബ്സിഡി എടുത്തു കളയുകയും ചെയ്യുമ്പോള്‍ഉണ്ടാകുന്ന വില വര്‍ധനവ് സ്വദേശികളെ ബാധിക്കാതിരിക്കാനുള്ള പല പദ്ധതികളും സര്‍ക്കാര്‍പ്രഖ്യാപിച്ചു. സൗദികള്‍ക്ക് അവരുടെ വരുമാനത്തിനും കുടുംബാംഗങ്ങളുടെ എണ്ണത്തിനും അനുസരിച്ച് നിശ്ചിത സംഖ്യ എല്ലാ മാസവും ലഭിക്കും. അര്‍ഹാമായ തുക സ്വദേശികള്‍ക്ക് എല്ലാ മാസവും ബാങ്കില്‍ നിന്ന് പിന്‍വലിക്കാമെന്ന് തൊഴില്‍സാമൂഹിക വികസന സഹമന്ത്രി അഹമദ് അല്‍ഹുമൈദാന്‍പറഞ്ഞു. അടുത്ത വര്‍ഷം 2500 കോടി റിയാല്‍ഇതിനായി നീക്കി വെക്കും.
2020 ആകുമ്പോള്‍ ഇത് ആറായിരം കോടി റിയാലായി വര്‍ധിക്കും. അര്‍ഹരായ എല്ലാ സ്വദേശികളും ആദ്യം രജിസ്റ്റര്‍ചെയ്യണമെന്നു മന്ത്രി നിര്‍ദേശിച്ചു. ഫെബ്രുവരിയില്‍രെജിസ്ട്രേഷനും ജൂണില്‍ഫണ്ട്‌വിതരണവും ആരംഭിക്കും. ഇതിനായി സ്വദേശികളെ വരുമാനത്തിനനുസരിച്ചു അഞ്ച് കാറ്റഗറികളായി തരം തിരിച്ചിട്ടുണ്ട്. ആറു അംഗങ്ങളുള്ള വരുമാനം കുറഞ്ഞ കുടുംബങ്ങളാണ് ആദ്യ രണ്ട് കാറ്റഗറികളില്‍ഉള്‍പ്പെടുക. ഇവര്‍ക്ക് പ്രതിമാസം ആയിരത്തി ഇരുനൂറ് റിയാല്‍ലഭിക്കും. മൂന്നാമത്തെ കാറ്റഗറിയില്‍ഉള്ളവര്‍ക്ക് ആയിരവും നാലാമത്തെ കാറ്റഗറിയില്‍ഉള്ളവര്‍ക്ക് അറുനൂറു റിയാലും പ്രതിമാസം ലഭിക്കും. 21000 റിയാലില്‍കൂടുതല്‍വരുമാനമുള്ള അഞ്ചാം കാറ്റഗറിയില്‍പെടുന്ന കുടുംബങ്ങള്‍ക്ക് സഹായം ലഭിക്കില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam