സൗദി ജ്വല്ലറികളിൽ സമ്പൂർണ സ്വദേശിവൽക്കരണം പ്രാബല്യത്തിൽ

Published : Dec 04, 2017, 12:31 AM ISTUpdated : Oct 04, 2018, 04:33 PM IST
സൗദി ജ്വല്ലറികളിൽ സമ്പൂർണ സ്വദേശിവൽക്കരണം പ്രാബല്യത്തിൽ

Synopsis

സൗദിയിൽ  ജ്വല്ലറികളിൽ സമ്പൂർണ സ്വദേശിവൽക്കരണം പ്രാബല്യത്തിൽ. മൊബൈൽ, വസ്ത്ര വിൽപ്പന ശാലകൾക്ക് പുറമേ ജ്വല്ലറികളിലും നിയമം പ്രാബല്യത്തിലാകുന്നതോടെ നിരവധി വിദേശികൾക്ക് തൊഴിൽ നഷ്ടമാകും.

നേരത്തെ എടുത്ത മന്ത്രിസഭ തീരുമാനമനുസരിച്ച് രാജ്യത്തെ മുഴുവന്‍ ജ്വല്ലറികൾക്കും സ്വദേശി വത്കരണ നിയമം നടപ്പിലാക്കുന്നതിനു രണ്ട് മാസത്തെ സമയ പരിധി നൽകിയിരുന്നു. ഈ സമയ പരിധി ഇന്നലെ അവസാനിച്ച സാഹചര്യത്തിൽ ഇന്നുമുതൽ വിദേശികളെ ജ്വല്ലറികളിൽ ജോലി ചെയ്യാൻ അനുവദിക്കില്ല.

സ്വദേശിവൽക്കരണ നിയമം പാലിക്കാത്ത ജ്വല്ലറികൾ കണ്ടെത്തി ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതിന് തൊഴിൽ സാമൂഹിക വികസന മന്ത്രാലയം ശക്തമായ പരിശോധനയാണ് നടത്തുന്നത്. നിയമ ലംഘകരായ വിദേശികൾക്കെതിരെ ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ചു ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു.

വിദേശികളെ ജോലിക്കു വെയ്കുന്ന ജ്വല്ലറികൾക്ക് ഒരാൾക്ക് ഇരുപതിനായിരം റിയാൽ വെച്ച് പിഴ ചുമത്തും. മൊബൈൽ ഫോൺ   വിപണന മേഘലയിൽ സമ്പൂർണ  സ്വദേശിവൽക്കരണം നടപ്പിലാക്കിയതിനു പിന്നാലെയാണ് ജ്വല്ലറികളിളിലും സ്വദേശിവൽക്കരണം നടപ്പിലാക്കുന്നത്.

വനിതകളുടെ വസ്ത്രങ്ങളും മറ്റു വില്പതന നടത്തുന്ന സ്ഥാപനങ്ങളില്‍ അടുത്തിടെ സംബൂര്ണ് സ്വദേശി വത്കരണം നടപ്പാക്കിയിരുന്നു.  ജ്വല്ലറികളില്‍ കൂടി സ്വദേശി വത്കരണം നടപ്പാക്കുന്നതോടെ ഈ മേഘലയിൽ ജോലി ചെയ്യുന്ന മലയാളികളുൾപ്പെടെ നിരവധി വിദേശികൾക്ക് തൊഴില്‍ നഷ്ടമാവാനിടയാകും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തലസ്ഥാനം നയിക്കാൻ വി വി രാജേഷ്; ആശാ നാഥ് ഡെപ്യൂട്ടി മേയർ, നിർണായക പ്രഖ്യാപനം തിരക്കിട്ട ചർച്ചകൾക്കൊടുവിൽ
റീൽ ചിത്രീകരിക്കാൻ റെഡ് ലൈറ്റ് അടിച്ച് ട്രെയിൻ നിർത്തിച്ചു; രണ്ട് പ്ലസ് ടു വിദ്യാർഥികൾക്കെതിരെ കേസ്