
റിയാദ്: ഏഴു മാസത്തിനിടെ സൗദിയിൽ പിടിയിലായത് 11 ലക്ഷത്തിലേറെ നിയമലംഘകർ. പൊതുമാപ്പ് കഴിഞ്ഞും രാജ്യത്തു തുടരുന്നവര്‍ക്കായുള്ള പരിശോധനകള്‍ തുടരുകയാണ്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നടന്ന പരിശോധനകളിലാണ് 1161293 നിയമലംഘകർ പിടിയിലായത്.
ഇതിൽ 859186 ഇഖാമ നിയമലംഘകരാണ്. 207189 പേർ തൊഴിൽ നിയമലംഘകരുമാണ്. അതിർത്തി സുരക്ഷാ നിയമം ലംഘിച്ചതിന് 94918 പേരെയും പിടികൂടി. രാജ്യത്തിന്‍റെ അതിർത്തി വഴി നുഴഞ്ഞു കയറാൻ ശ്രമിച്ച 16997 പേരും ഈ കാലയളവിൽ പിടിയിലായി.
പിടിയിലായവരിൽ 9259 വിദേശികളാണ് വിചാരണ പൂർത്തിയാക്കുന്നതും കാത്തു ജയിലുകളിൽ കഴിയുന്നത്. പിടിയിലായ 305187 നിയമ ലംഘകരെ നാടുകടത്തിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam