സൗദിയില്‍ നേരിട്ട് കച്ചവടസ്ഥാപനങ്ങള്‍ തുടങ്ങാന്‍ വിദേശികളെ  അനുവദിച്ചേക്കും

Published : Feb 26, 2017, 08:10 PM ISTUpdated : Oct 05, 2018, 01:23 AM IST
സൗദിയില്‍ നേരിട്ട് കച്ചവടസ്ഥാപനങ്ങള്‍ തുടങ്ങാന്‍ വിദേശികളെ  അനുവദിച്ചേക്കും

Synopsis

വിദേശികള്‍ക്ക് നിയമപരമായി കച്ചവട സ്ഥാപനങ്ങളഅ‍ നടത്തുന്നതിനും നിക്ഷേപം നടത്തുന്നതിനും അവസരം ഒരുക്കുന്നതിനെകുറിച്ചു പഠനം നടത്തി വരികയാണെന്ന് വാണിജ്യ മന്ത്രി ഡോ. മാജിദ് അല്‍ഖസ്ബി പറഞ്ഞു. ഒരു പ്രമുഖ ചാനലിനു അനുവദിച്ച അഭിമുഖത്തിലാണ് മന്ത്രി ഇത് വ്യക്തമാക്കിയത്. നിയമ പരമായിതന്നെ  സ്ഥാപനങ്ങള്‍ നടത്തുന്നതിനും നിക്ഷേപം നടത്തുന്നതിനും വിദേശികള്‍ക്ക് അവകാശം നല്‍കുന്ന നിയമം കൊണ്ട് വരാനാണ് മന്ത്രാലയം ഉദ്ദേശിക്കുന്നത്. കാര്യങ്ങള്‍ മറച്ചുവക്കാതെ പരസ്യമായി തന്നെ കച്ചവടങ്ങള്‍ നടത്താന്‍വിദേശികള്‍ക്ക് വഴിയൊരുക്കുയും അതിനു അവരില്‍നിന്നു നികുതി ചുമത്തുകയും വേണമെന്ന് മന്ത്രി പറഞ്ഞു.

വിദേശികള്‍ നിയമ പരമായി സ്ഥാപനങ്ങള്‍ നടത്തുന്നതോടെ തൊഴിലവസരങ്ങള്‍കൂടുകുയം പുതിയ വ്യപാര സാധ്യതകള്‍ തുറക്കുകയും ചെയ്യും. നിലവിലുള്ള നിയമമനുസരിച്ച് വിദേശികള്‍ക്കു സൗദിയില്‍ കച്ചവട സഥാപനം നടത്താന്‍അനുമതിയില്ല. വിദേശ നിക്ഷേപക ലൈസന്‍സ് കരസ്ഥമാക്കി മാത്രമേ വിദേശികള്‍ക്ക് ഇത്തരം സ്ഥാപനങ്ങള്‍ആരംഭിക്കാനാവൂ. ഈ നിയമത്തില്‍ഭേദഗതി വരുത്താനാണ് മന്ത്രാലയം ആലോചിക്കുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വടക്കാഞ്ചേരി വോട്ടുകോഴ; 'അവസരവാദ നിലപാട് സ്വീകരിച്ചിട്ടില്ല, ആരെയെങ്കിലും ചാക്കിട്ട് പിടിക്കാൻ എൽഡിഎഫ് ഇല്ല', പ്രതികരിച്ച് എംവി ഗോവിന്ദൻ
ബെല്ലാരിയിൽ കോൺഗ്രസ്-ബിജെപി പ്രവർത്തകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി; ഒരാൾ കൊല്ലപ്പെട്ടു, പ്രദേശത്ത് നിരോധനാജ്ഞ