ഹുറൂബ് കേസില്‍പ്പെട്ടവരോട് നടപടി കര്‍ശനമാക്കി സൗദി

Published : Nov 15, 2016, 07:21 PM ISTUpdated : Oct 05, 2018, 03:10 AM IST
ഹുറൂബ് കേസില്‍പ്പെട്ടവരോട് നടപടി കര്‍ശനമാക്കി സൗദി

Synopsis

സ്പോണ്‍സറില്‍ നിന്നും ഒളിച്ചോടി ഹുറൂബ് കേസില്‍പ്പെട്ട വിദേശികളെ ശിക്ഷാ നടപടികള്‍ക്ക് ശേഷം നാട്ടിലേക്ക് കയറ്റി വിടാറാണ് പതിവ്. ഇവരെ പിന്നീടൊരിക്കലും സൗദിയില്‍ പ്രവേശിപ്പിക്കില്ലെന്നു മക്കാ പാസ്പോര്‍ട്ട് വിഭാഗം മേധാവി ഖലഫുള്ള അല്തുവൈരിഖിയെ ഉദ്ധരിച്ച് കൊണ്ട് അല്‍ മദീന അറബ് പത്രം റിപ്പോര്‍ട്ട് ചെയ്തു. ഹുറൂബ് കേസില്‍ കുടുങ്ങുന്നവര്‍ക്ക് ശിക്ഷയ്ക്ക് പുറമേ പതിനായിരം റിയാല്‍ പിഴയടക്കേണ്ടി വരും. 

കഴിഞ്ഞ വര്‍ഷം താമസ തൊഴില്‍ നിയമന ലംഘനത്തിന്‍റെ പേരില്‍ 4,80,000 വിദേശികള്‍ പിടിയിലായതായി പാസ്പോര്‍ട്ട് വിഭാഗം വെളിപ്പെടുത്തി. നിയമലംഘകരായ വിദേശികള്‍ക്ക് അഭയം നല്‍കിയതും യാത്രാ സൗകര്യം നല്‍കിയതുമായ കേസില്‍ 16,386 പേര്കഴിഞ്ഞ വര്‍ഷം പിടിയിലായി. പിടിക്കപ്പെട്ടവരില്‍ സ്വദേശികളും വിദേശികളും ഉള്‍പ്പെടും.

വിസിറ്റ് വിസയുടെ കാലാവധി കഴിഞ്ഞ പലരും സൗദിയില്‍ തങ്ങുകയും ജോലി ചെയ്യുകയും ചെയ്യുന്നതായി അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തുന്നുണ്ട്. ഇവരെ സഹായിക്കുന്നവര്‍ക്കുണ്ട് വര്‍ഷം വരെ തടവും ഒരു ലക്ഷം റിയാല്‍ പിഴയും ശിക്ഷ ലഭിക്കുമെന്ന് ആല്‍ത്തുഖര്‍ മുന്നറിയിപ്പ് നല്കി. കൂടാതെ ജോലി നല്‍കുന്ന സ്ഥാപനം അടച്ചു പൂട്ടുകയോ അഞ്ചു വര്‍ഷത്തേക്ക് റിക്രൂട്ട്മെന്റിനു വിലക്കേര്‍പ്പെടുത്തുകയോ ചെയ്യും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വിജയ്‍യെ രാജ്യതലസ്ഥാനത്ത് വിളിച്ചത് ഭയപ്പെടുത്താൻ, ഡൽഹിയിൽ എന്ത് അന്വേഷണം? സംശയങ്ങളും ചോദ്യങ്ങളുമായി ഡിഎംകെ
'അവർ ഓടുന്ന വഴിയിൽ പുല്ല് പോലും മുളയ്ക്കില്ല'; സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ രൂക്ഷ വിമർശനവുമായി വിഡി സതീശൻ