സൗദിയില്‍ കുറ്റകൃത്യങ്ങള്‍ കുറഞ്ഞതായി റിപ്പോര്‍ട്ട്

Web Desk |  
Published : Apr 25, 2018, 01:05 AM ISTUpdated : Jun 08, 2018, 05:48 PM IST
സൗദിയില്‍ കുറ്റകൃത്യങ്ങള്‍ കുറഞ്ഞതായി റിപ്പോര്‍ട്ട്

Synopsis

സൗദിയില്‍ കുറ്റകൃത്യങ്ങള്‍ കുറഞ്ഞതായി റിപ്പോര്‍ട്ട്

റിയാദ്: സൗദിയില്‍ കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ കുറവുണ്ടായതായി ആഭ്യന്തരമന്ത്രാലയത്തിന്റെ റിപ്പോർട്ട്. കൊലപാതകങ്ങളിൽ 6.5 ശതമാനവും കവര്‍ച്ച കേസുകളിൽ 10.5 ശതമാനവും മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കുറഞ്ഞു.  2017 ജൂണ്‍ 25 മുതല്‍ ഈ മാസം 17 വരെയുള്ള കാലയളവില്‍ രാജ്യത്ത് കൊലപാതകവും മോഷണവും അടക്കമുള്ള കുറ്റകൃത്യങ്ങളിൽ കുറവുണ്ടായതായി ആഭ്യന്തര മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സഊദ് രാജകുമാരന്‍ സല്‍മാന്‍ രാജാവിനു നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

കൊലപാതകങ്ങളിൽ 6.5 ശതമാനവും ആയുധം ഉപയോഗിച്ച് ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തുന്നതില്‍ 10.5 ശതമാനവും കുറവാണ് മുൻവർഷങ്ങളെ അപേക്ഷിച്ചു ഈ വർഷം റിപ്പോർട്ട് ചെയ്യപ്പെട്ടത്. മയക്കുമരുന്ന് കടത്തുന്ന സംഭവങ്ങളിലും ഈ കാലയളവിൽ ഗണ്യമായ കുറവുണ്ടായതായി റിപ്പോർട്ടിൽ പറയുന്നു.

അതേസമയം രാജ്യത്തുണ്ടായ റോഡപകടങ്ങളിലും മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കാര്യമായ കുറവുണ്ടായി. 2017 ജൂണ്‍ 25 മുതല്‍ ഈ മാസം 17 വരെയുള്ള കാലയളവില്‍ റോഡപകടങ്ങളില്‍ 19.7 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. റോഡപകടങ്ങൾ മൂലമുണ്ടാകുന്ന മരണ നിരക്കിലും ഈ കാലയളവിൽ 19.1 ശതമാനം കുറവുണ്ടായതായി ആഭ്യന്തരമന്ത്രിയുടെ റിപ്പോർട്ടിൽ പറയുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എസ്ഐആറിൽ വോട്ടർ പട്ടികയിൽ നിന്ന് പേര് വെട്ടിയോ? വോട്ട് തിരികെ ചേർക്കാൻ അവസരമൊരുക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ
ബിജെപിയിലേക്ക് ഒഴുകിയെത്തിയത് കോടികൾ, ഇലക്ടറൽ ബോണ്ട് നിരോധനം ബാധിച്ചേയില്ല; കോണ്‍ഗ്രസ് അടുത്തെങ്ങുമില്ല, കണക്കുകൾ അറിയാം