ഏറ്റവു കൂടുതല്‍ പണം സ്വദേശത്തേക്ക് അയച്ചത് സൗദിയിലെ വിദേശികള്‍

By Web DeskFirst Published Jul 28, 2016, 9:44 PM IST
Highlights

സൗദി: കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ പണം സ്വദേശത്തേക്കു അയച്ചതില്‍  ലോകത്തു രണ്ടാം സ്ഥാനത്തു സൗദിയിൽ ജോലി ചെയ്യുന്ന വിദേശികളാണെന്നു ലോക ബാങ്ക് റിപ്പോര്‍ട്ട്.

കഴിഞ്ഞ വര്‍ഷം സൗദിയിൽ ജോലി ചെയ്യുന്ന വിദേശികള്‍ സ്വദേശത്തേക്കു അയച്ചത് 37ബില്ല്യന്‍ ഡോളറാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. രാജ്യത്തിന്റെ പ്രാദേശിക ഉത്പാദനത്തിന്റെ 5 ശതമാനത്തിനു തുല്യമായ തുക വരും ഇത്.

തൊഴില്‍ മന്ത്രാലയത്തിന്റ കണക്കു പ്രാകാരം 100 ല്‍ ഏറെ രാജ്യങ്ങളില്‍ നിന്നായി പത്ത് ദശലക്ഷത്തിലേറെ വിദേശികളാണ് സൗദിയിൽ ജോലി ചെയ്യുന്നത്.

അതേസമയം ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന വിദേശികള്‍ കഴിഞ്ഞ വര്‍ഷം അവരുടെ സ്വദേശത്തേക്കു 90 ബില്ല്യന്‍ ഡോളറാണ് അയച്ചു. 2014ല്‍ ലോകത്തിലാകമാനമുള്ള വിദേശികള്‍ അവരുടെ സ്വദേശത്തേക്കു അയച്ച തുകയുടെ 14 ശതമാനം വരുമിത്. 583 ബില്ല്യന്‍ ഡോളറാണ് ലോകത്തിലാകമാനമുള്ള വിദേശികള്‍ അവരുടെ നാടുകളിലേക്കു 2014 ൽ അയച്ചത്.

യു.ഏ.ഇയില്‍ നിന്നും കഴിഞ്ഞ വര്‍ഷം 19 ബില്ല്യന്‍ ഡോളറാണ് വിദേശത്തേക്ക് അയച്ചത്. കുവൈത്തില്‍ നിന്നും 18 ബില്ല്യന്‍ ഡോളറും ഖത്തറില്‍ നിന്നും 11ബില്ല്യന്‍ ഡോളറും വിദേശികള്‍ അവരുടെ സ്വദേശത്തേക്കു അയച്ചതായും ലോക ബാങ്ക് റിപ്പോര്‍ട്ടില്‍ പറയുന്നു.

 

click me!