സൗദിയിൽ കനത്ത മഴ തുടരുന്നു; തീവണ്ടി പാളം തെറ്റി

Published : Feb 17, 2017, 04:20 PM ISTUpdated : Oct 04, 2018, 06:32 PM IST
സൗദിയിൽ കനത്ത മഴ തുടരുന്നു; തീവണ്ടി പാളം തെറ്റി

Synopsis

സൗദിയിൽ കനത്ത മഴ തുടരുന്നു. തീവണ്ടി പാളം തെറ്റി 18 പേര്‍ക്കു പരിക്കേറ്റു. സൗദിയിൽ വിവിധ സ്ഥലങ്ങളിലായി 951 പേരെ രക്ഷപ്പെടുത്തിയതായി സൗദി സിവില്‍ ഡിഫന്‍സ് അറിയിച്ചു.

ആറു ദിവസമായി തുടരുന്ന മഴയിൽ രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിലായി മഴക്കെടുതിയിൽ കുടുങ്ങിയ നിരവധിപേരെയാണ് സൗദി സിവില്‍ ഡിഫന്‍സ് രക്ഷപെടുത്തിയത്.

ശക്തമായ മഴയിൽ ഇന്നലെ റിയാദില്‍ നിന്നും ദമ്മാമിലേക്കു വരുകയായിരുന്ന തീവണ്ടി പാളം തെറ്റി 18 പേര്‍ക്കു പരിക്കു പറ്റി. അഞ്ച് ബോഗികള്‍ പാളം തെറ്റുകയും ഒരു ബോഗി മറിയുകയുമായിരുന്നു.

ശക്തമായ മഴയെ തുടര്‍ന്നു പാളത്തില്‍ വെള്ളം കയറിയതാണ് അപകടത്തിനു കാരണമെന്നാണ് പ്രാഥമിക വിവരം. അതേസമയം രാജ്യത്തിൻറെ വിവിധ വാഹനങ്ങളിൽ മഴക്കെടുതിയിൽ കുടുങ്ങിപ്പോയ 951 പേരെ രക്ഷപ്പെടുത്തിയതായി സൗദി സിവില്‍ ഡിഫന്‍സ് അറിയിച്ചു.

കിഴക്കന്‍ പ്രവിശ്യയില്‍ വിവിധ സ്ഥലങ്ങളില്‍ വാഹനങ്ങളില്‍ കുടുങ്ങിപ്പോയ 81 പേരെയാണ് രക്ഷപ്പെടുത്തിയത്.അൽ കോബാറില്‍ വാഹനത്തില്‍ കുടുങ്ങിപ്പോയ 25 വിദ്യാര്‍ത്ഥികളെ രക്ഷപ്പെടുത്തി. ദമ്മാമില്‍ ബസില്‍ കുടുങ്ങിയ 42 പേരേയും സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുത്തി. ഖതീഫ്, അല്‍ഹസ, നഅരിയ്യ, അബ്‌ഖേക് തുടങ്ങിയ സ്ഥലങ്ങളില്‍  വെള്ളക്കെട്ടില്‍ അകപ്പെട്ട വാഹനങ്ങളിലുണ്ടായിരുന്നവരെ സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥർ എത്തിയാണ് രക്ഷപെടുത്തിയത്.

കിഴക്കൻ പ്രവിശ്യയിൽ പലഭാഗങ്ങളിലും ശക്തമായ വെള്ളക്കെട്ടാണ് അനുഭവപ്പെട്ടത്. ഇന്നു രാവിലെ മുതൽ പെയ്ത ശക്തമായ മഴയ്ക്ക് ഉച്ചക്ക് ശേഷം നേരിയ ശമനം ഉണ്ടായിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇറാനിൽ നിന്ന് അസംസ്കൃത എണ്ണയുമായി ഗുജറാത്തിലേക്ക്, പാതിവഴിയിൽ ചൈനയിലേക്ക് യു ടേൺ എടുത്ത് ടാങ്കർ കപ്പൽ
`ഒരു സ്ത്രീക്ക് എതിരെ ഉണ്ടാകാൻ പാടില്ലാത്ത നീക്കം'; സൈബർ ആക്രമണത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി വീണ ജോർജ്