
റിയാദ്: സൗദിയില്‍ വാഹനാപകടങ്ങളുടെ എണ്ണം കുറയുന്നതായി റിപ്പോര്‍ട്ട്. അപകട മരണങ്ങളുടെ എണ്ണം പത്തൊമ്പത് ശതമാനം കുറഞ്ഞു. ശക്തമായ ബോധവല്‍ക്കരണ പരിപാടികള്‍ ആണ് അപകടം കുറയാന്‍ ഒരു കാരണം.
കഴിഞ്ഞ ഏഴു മാസത്തെ കണക്കനുസരിച്ചു സൗദിയില്‍ വാഹനാപകടങ്ങളുടെ എണ്ണം പതിനഞ്ചു ശതമാനം കുറഞ്ഞതായാണ് റിപ്പോര്‍ട്ട്. അപകട മരണങ്ങളുടെ എണ്ണം പത്തൊമ്പത് ശതമാനവും പരിക്കേറ്റവരുടെ എണ്ണം പതിനാറ് ശതമാനവും കുറഞ്ഞു. ഗതാതാഗ നിയമലംഘനംങ്ങള്‍ കണ്ടെത്താനുള്ള നൂതനമായ സംവിധാനങ്ങളും,നിയമ ലംഘകര്‍ക്കെതിരെ സ്വീകരിക്കുന്ന നടപടികളും, ട്രാഫിക് ബോധവല്‍ക്കരണ പരിപാടികളും ഒക്കെയാണ് അപകട നിരക്ക് കുറയാന്‍ കാരണം.
2,76,595 വാഹനാപകടങ്ങള്‍ ആണ് കഴിഞ്ഞ ഏഴു മാസത്തിനിടയില്‍ രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 3,24,593 അപകടങ്ങള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം ഈ കാലയളവില്‍4776 പേര്‍ വാഹനാപകടങ്ങളില്‍ മരണപ്പെട്ടപ്പോള്‍ ഈ വര്‍ഷം 3872 ആയി കുറഞ്ഞു. വാഹനാപകടങ്ങള്‍ മൂലം 19145 പേര്‍ക്ക് കഴിഞ്ഞ ഏഴു മാസത്തിനിടയില്‍ പരിക്കേറ്റു.
എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 22659 പേര്‍ക്ക് പരിക്കേറ്റിരുന്നു. വാഹനാപകടങ്ങള്‍ ഒഴിവാക്കാന്‍ ട്രാഫിക് വിഭാഗം നേരിട്ടും സ്വകാര്യ സ്ഥാപനങ്ങള്‍ വഴിയും വ്യാപകമായ ബോധവല്‍ക്കരണ പരിപാടികള്‍ ആണ് സംഘടിപ്പിക്കുന്നത്. അമിത വേഗത, വാഹനാഭ്യാസം തുടങ്ങിയവക്കുള്ള ശിക്ഷ അധികൃതര്‍ വര്‍ധിപ്പിക്കുകയും ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam