സൗദി ടീം സഞ്ചരിച്ച വിമാനത്തില്‍ തീപിടുത്തം; താരങ്ങള്‍ രക്ഷപ്പെട്ടു; ചിത്രങ്ങള്‍ പുറത്ത്; നിഷേധിച്ച് വിമാനകമ്പനി

Web Desk |  
Published : Jun 19, 2018, 09:15 AM ISTUpdated : Jun 29, 2018, 04:14 PM IST
സൗദി ടീം സഞ്ചരിച്ച വിമാനത്തില്‍ തീപിടുത്തം; താരങ്ങള്‍ രക്ഷപ്പെട്ടു; ചിത്രങ്ങള്‍ പുറത്ത്; നിഷേധിച്ച് വിമാനകമ്പനി

Synopsis

ഫിഫ അധികൃതര്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല

മോസ്കോ: ലോകകപ്പ് കളിക്കുന്ന സൗദി ടീം സ‍ഞ്ചരിച്ച വിമാനത്തിൽ തീ പിടുത്തമുണ്ടായതായി റിപ്പോർട്ട്. ഉറുഗ്വേയ്ക്കെതിരായ മത്സരത്തിനായി റൊസ്തോവൊണിലേക്ക് വരുമ്പോഴായിരുന്നു വിമാനത്തിന് തീ പിടിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. എന്നാൽ ആശങ്ക വേണ്ടെന്നും ടീം അംഗങ്ങൾ സുരക്ഷിതരാണെന്നും സൗദി ഫട്ബോൾ അസോസിയേഷൻ അറിയിച്ചു.

അതേസമയം വിമാനത്തിൽ പക്ഷി ഇടിച്ചതാണ് പ്രശ്നമായതെന്നും തീ പിടുത്തം ഉണ്ടായിട്ടില്ലെന്നുമാണ് വിമാനക്കമ്പനി പറയുന്നത്. എന്നാല്‍ അറബ് മാധ്യമങ്ങളടക്കം വിമാനത്തിന്‍റെ അപകട ദൃശ്യങ്ങള്‍ പുറത്തുവിട്ടു. ഫിഫ അധികൃതര്‍ ഇതിനോട് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.  റഷ്യന്‍ ലോകകപ്പിന്‍റെ നിറം കെടുത്തുന്നതാണ് പുതിയ വിവാദം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ട്രംപ് ദുർബലൻ, അഹംഭാവമുള്ളവൻ, വെടിവെപ്പ് നാടകം'; പരിഹസിച്ച് ഇറാന്‍റെ ലെഗോ വീഡിയോ, സോഷ്യൽ മീഡിയയിൽ വൈറൽ
ബംഗാളിൽ അവസാനഘട്ട തെരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം ഇന്ന് അവസാനിക്കും; നിരവധി ഇടങ്ങളിൽ നിന്ന് നാടൻ ബോംബുകള്‍ കണ്ടെടുത്തു