സൌദിയിൽ ഡ്രൈവിംഗിനിടെ ഓഫ് ചെയ്ത മൊബൈൽ എടുത്താലും പിഴ

Web Desk |  
Published : Feb 07, 2017, 07:07 PM ISTUpdated : Oct 04, 2018, 07:37 PM IST
സൌദിയിൽ ഡ്രൈവിംഗിനിടെ ഓഫ് ചെയ്ത മൊബൈൽ എടുത്താലും പിഴ

Synopsis

ഫോൺ കോളുകൾ സ്വീകരിക്കുന്നതിനും വിളിക്കുന്നതിനും മാത്രമല്ല സ്വിച്ച് ഓഫ് ചെയ്ത മൊബൈൽ ഫോൺ ഡ്രൈവിംഗിനിടെ കയ്യിൽ എടുത്താലും ഗതാഗത നിയമ ലംഘനം രേഖപ്പെടുത്തി പിഴ ചുമത്തുമെന്ന് സൗദി ട്രാഫിക് ഡയറക്റ്ററേറ്റ് വ്യക്താവ് കേണൽ താരിഖ് അൽ റാബിയൻ പറഞ്ഞു. ഫോൺ കോളുകൾ സ്വീകരിക്കുന്നതിനും വിളിക്കുന്നതിനും മാത്രമല്ല സാമൂഹ്യമാധ്യമങ്ങൾ നിരീക്ഷിക്കുന്നതിനും ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നുണ്ട്. ഇത്തരത്തിൽ ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് നിയമ ലംഘനമാണ്.

ഡ്രൈവിംഗിനിടെ ഏതു ആവശ്യങ്ങൾക്കും മൊബൈൽ ഫോൺ കയ്യിൽ എടുക്കുന്നത് നിയമലംഘനമാണെന്നു താരിഖ് അൽ റാബിയൻ പറഞ്ഞു. ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവർക്ക് 150 റിയാൽ മുതൽ 300റിയാൽ വരെയാണ് പിഴ. നിയമലംഘനം രജിസ്റ്റർ ചെയ്ത് ഒരുമാസത്തിനകമാണെങ്കിൽ 150 റിയാലും ഒരുമാസം കഴിഞ്ഞാണെങ്കിൽ 300 റിയാലുമാണ് പിഴയായി അടക്കേണ്ടത്. ആവർത്തിച്ചു നിയമലംഘനം നടത്തുന്നവർക്കും പൊതുസുരക്ഷയെ ബാധിക്കുന്ന ഗുരുതരമായ ഗതാഗത നിയമലംഘനങ്ങൾ നടത്തിയവർക്കും പിഴക്കുപുറമെ 24 മണിക്കൂർ തടവും ലഭിക്കും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നാടിനെ കണ്ണീരിലാഴ്ത്തി സുഹാന്‍റെ വിയോഗം; കുടുംബത്തിന് നിയമപരമായ സഹായം ഉറപ്പുവരുത്തുമെന്ന് മന്ത്രി ശിവൻകുട്ടി
ഓഫീസ് ഒഴിയണമെന്ന കൗണ്‍സിലറുടെ നിര്‍ദേശം; വഴങ്ങാതെ വി കെ പ്രശാന്ത് എംഎല്‍എ, ആര്‍ ശ്രീലേഖയുടേത് മര്യാദയില്ലാത്ത നടപടിയെന്ന് പ്രതികരണം