റിക്രൂട്ടിങ് ഏജന്‍സി തട്ടിപ്പുകള്‍ ഒഴിവാക്കാന്‍ സൗദി പുതിയ വഴി തേടുന്നു

Published : Jul 11, 2016, 11:32 PM ISTUpdated : Oct 05, 2018, 12:43 AM IST
റിക്രൂട്ടിങ് ഏജന്‍സി തട്ടിപ്പുകള്‍ ഒഴിവാക്കാന്‍ സൗദി പുതിയ വഴി തേടുന്നു

Synopsis

രാജ്യത്തേക്കു യോഗ്യരായ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുവേണ്ടിയാണ് വിദേശ രാജ്യങ്ങളിലുള്ള സൗദി എംബസികളിലും കോണ്‍സുലേറ്റുകളിലും തൊഴില്‍ മന്ത്രാലയത്തിന്റെ പ്രത്യേക ഓഫീസുകള്‍ തുറക്കുന്നത്.

സൗദി വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ടാണ് ഇതിനുള്ള നടപടികള്‍ സ്വീകരിക്കുക. വിദേശ രാജ്യങ്ങളിലെ എംബസികളിലും കോണ്‍സുലേറ്റുകളിലും പുതിയ ലേബര്‍ അറ്റാഷെ ഓഫീസുകള്‍ ആരംഭിക്കുന്നതോടെ റിക്രൂട്ട്മെന്റ് ഏജന്‍സികളുടെയും മറ്റ് ഇടനിലക്കാരുടേയും തട്ടിപ്പുകള്‍ ഒഴിവാക്കാന്‍ കഴിയുമെന്ന് തൊഴില്‍ മന്ത്രാലയ അധികൃതര്‍ വ്യക്തമാക്കി. സൗദി ആരോഗ്യ മന്ത്രാലയത്തിനു കീഴില്‍ വിവിധ എംബസികളിലും കോണ്‍സിലേറ്റുകളിലും നിലവില്‍ മെഡിക്കല്‍ അറ്റാച്ചെ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള വിവിധ ആശുപത്രികള്‍ക്കു വേണ്ട ഡോക്ടര്‍മാരെ ഈ ഓഫീസുകള്‍ വഴിയാണ് റിക്രൂട്ട് ചെയ്യുന്നത്. ഇതേ മാതൃകയിലാവും ലേബര്‍ അറ്റാഷെ ഓഫീസുകളും പ്രവര്‍ത്തിക്കുക.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വൈറൽ താരത്തിന്റെ വിവാഹം; 'മിശ്രവിവാഹങ്ങളെ പിന്തുണയ്ക്കുന്നത് സിപിഎം രീതി'; സിപിഎം നേതാക്കളെ ന്യായീകരിച്ച് എം എ ബേബി
വേലിക്കടിയിലെ മണ്ണ് മാന്തി നീക്കി രക്ഷപെട്ടത് സുപ്രധാന പദ്ധതിയിലെ അംഗം, 'ന്യൂക്ഗു'വിനായി തെർമൽ ക്യാമറ അടക്കം രംഗത്ത്, വ്യാപക തെരച്ചിൽ