എംബസിയുടെ പുതിയ നിര്‍ദ്ദേശം; സൗദി ടൂറിസ്റ്റുകള്‍ കേരളത്തിലേക്കുള്ള യാത്ര റദ്ദാക്കുന്നു

By Web DeskFirst Published Jun 3, 2016, 2:06 AM IST
Highlights

കേരളത്തിന്‍റെ വിനോദസഞ്ചാരമേഖലയുടെ നട്ടെല്ലാണ് മണ്‍സൂണ്‍ ടൂറിസം. ദൈവത്തിന്‍റെ സ്വന്തം നാട്ടിലെ മഴയാസ്വദിക്കാന്‍ കഴിഞ്ഞ വര്‍ഷം 70,000 സൗദി സ്വദേശികളാണ് കേരളത്തിലെത്തിയത്. അതേസമയം ഇത്തവണ കേരളത്തിലേക്ക് യാത്ര മുന്‍കൂര്‍ ബുക്ക് ചെയ്തിരുന്ന ടൂറിസ്റ്റുകള്‍ അത് റദ്ദാക്കുകയാണ്. ഇന്ത്യന്‍ എംബസി ഏര്‍പ്പെടുത്തിയ പുതിയ നിബന്ധനയാണ് കാരണം. കേരളത്തിലേക്ക് പോകുന്നവര്‍ റിയാദിലെ എംബസിയിലെത്തി വിരലടയാളം പതിപ്പിക്കണമെന്നാണ് വ്യവസ്ഥ. കിലോമീറ്ററുകള്‍ യാത്ര ചെയ്ത എംബസിയിലെത്തണമെന്ന് വന്നതോടെ മിക്കവരും യാത്ര റദ്ദാക്കുകയാണ്.

കേരളത്തിലേക്കുള്ള യാത്ര റദ്ദാക്കുന്ന സൗദി സ്വദേശികള്‍ , ഫിലപ്പൈന്‍സ്,തായ്ലന്‍റ് ,ശ്രീലങ്ക,ഇന്തോനേഷ്യ തുടങ്ങിയ വിനോദസഞ്ചാര മേഖലകളിലേക്കാണ് പോകുന്നത്. വിമാനത്താവളത്തില്‍ വച്ചു വിരലടയാളമെടുക്കുന്ന സംവിധാനം പുനസ്ഥാപിച്ചാല്‍  ഈ പ്രശ്നം പരിഹരിക്കാനാകുമെന്ന് ടൂര്‍ ഓപ്പറേറ്റര്‍മാര്‍ പറയുന്നു. വിഷയത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ഇടപെടല്‍ ഉണ്ടാകണമെന്നാണ് ആവശ്യം.

click me!