സൗദിയില്‍ വാഹന വിപണിയില്‍ സമ്പൂര്‍ണ സ്വദേശിവത്കരണം വരുന്നു

By Web DeskFirst Published Jun 15, 2016, 1:13 AM IST
Highlights

കാര്‍ ഷോറുമുകള്‍, വാഹന ഏജന്‍സികള്‍, റെന്റ് എ കാര്‍ സ്ഥാപനങ്ങള്‍ എന്നീ വാഹന വിപണിയുമായി ബന്ധപ്പെട്ട മേഖലകളിലാണ് പുതുതായി സൗദിവല്‍കരണം വരുന്നത്. നിലവില്‍ ഈ രംഗത്തുള്ള ജീവനക്കാരില്‍ കൂടുതലും വിദേശികളാണ്. ഇതോടൊപ്പം ജ്വല്ലറികളിലും പച്ചക്കറി വിപണിയിലും സമ്പൂര്‍ണ സ്വദേശിവല്‍കരണം നടപ്പിലാക്കുവാനും സൗദി തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം ലക്ഷ്യമിടുന്നുണ്ട്. ഓരോ വാണിജ്യ മേഖലയിലേയും ജോലികള്‍ നിര്‍വ്വഹിക്കുവാന്‍ യോഗ്യരായ സ്വദേശികളെ ലഭ്യമാണോയെന്ന് പരിശോധിച്ച ശേഷമായിരിക്കും അതാത് മേഖലകളില്‍ സമ്പൂര്‍ണസൗദിവല്‍കരണം നടപ്പിലാക്കുക. സ്വദേശി ജീവനക്കാര്‍ ലഭ്യമാകുന്നതിനനുസരിച്ച് ഉദ്ദേശിക്കുന്ന മേഖലകളില്‍  ഘട്ടം ഘട്ടമായി സ്വദേശിവല്‍കരണം നടപ്പാക്കും. ചില്ലറ വില്‍പ്പന പൂര്‍ണമായും സൗദിവല്‍ക്കരിക്കുവാന്‍ ആലോചനയുണ്ടെന്നും മന്ത്രി അഹമദ് അല്‍ ഹുമൈദാന്‍ പറഞ്ഞു.

click me!