ഓഖി: ദുരിതാശ്വാസ ഫണ്ടിലേയ്ക്ക് എസ്ബിഐ 2.50 കോടി രൂപ നല്‍കി

Published : Dec 21, 2017, 01:09 PM ISTUpdated : Oct 05, 2018, 03:10 AM IST
ഓഖി: ദുരിതാശ്വാസ ഫണ്ടിലേയ്ക്ക് എസ്ബിഐ 2.50 കോടി രൂപ നല്‍കി

Synopsis

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍ ദുരിതംബാധിച്ചവരുടെ കുടുംബാംഗങ്ങള്‍ക്കായി എസ്ബിഐ രണ്ട് കോടി അന്‍പത് ലക്ഷം രൂപ സംഭാവന നല്‍കി. സംഭാവനയുടെ ചെക്ക് എസ്ബിഐ ചീഫ് ജനറല്‍ മാനേജര്‍ എസ്. വെങ്കിട്ടരാമന്‍, എസ്ബിഐ ഓഫീസേഴ്സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി വി. മുരളീധരന്‍, സ്റ്റാഫ് യൂണിയന്‍ പ്രസിഡന്‍റ് ഫിലിപ്പ് കോശി എന്നിവര്‍ ചേര്‍ന്ന്  മുഖ്യമന്ത്രി പിണറായി വിജയന്  കൈമാറി.

സര്‍ക്കിള്‍ ജനറല്‍ മാനേജര്‍മാരായ അശോക് കുമാര്‍ പീര്‍, ആലോക് കുമാര്‍ ശര്‍മ , ജെ.കെ തക്കര്‍, ഡെവലപ്പ്മെന്‍റ്  ഓഫീസറായ ഷെയ്ക് മെഹബൂബ് എന്നിവരും സന്നിഹിതരായിരുന്നു. കേരളത്തിലെ എസ്ബിഐ ശാഖകളിലും, ഓഫീസുകളിലും ജോലിച്ചെയ്യുന്ന എല്ലാ ഓഫീസര്‍മാരും, സ്റ്റാഫംഗങ്ങളും നല്‍കിയ തങ്ങളുടെ ഒരു ദിവസത്തെ വേതനം സമാഹരിച്ചാണ് ഈ തുക സംഭാവന ചെയ്തത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ക്രിസ്മസ് ആഘോഷങ്ങൾക്ക് വിലക്ക്; ഉത്തരേന്ത്യൻ മോഡലിൽ സ്‌കൂളുകളെ വർഗീയ പരീക്ഷണശാലകളാക്കാൻ അനുവദിക്കില്ലെന്ന് മന്ത്രി വി ശിവൻകുട്ടി
വാക്കുപാലിച്ച് ദേവസ്വം ബോർഡ്, 5000ത്തിലേറെ പേർക്ക് ഇനി അന്നദാനത്തിന്‍റെ ഭാഗമായി ലഭിക്കുക സദ്യ; ശബരിമലയിൽ കേരള സദ്യ വിളമ്പി തുടങ്ങി