രാഷ്ട്രപതി ഭരണം റദ്ദാക്കിയ ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റിസ് സ്ഥലംമാറ്റം

Published : May 04, 2016, 07:27 AM ISTUpdated : Oct 04, 2018, 06:05 PM IST
രാഷ്ട്രപതി ഭരണം റദ്ദാക്കിയ ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റിസ് സ്ഥലംമാറ്റം

Synopsis

ഉത്തരാഖണ്ഡില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ നടപടി നൈനിറ്റാള്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ.എം.ജോസഫ് അദ്ധ്യക്ഷനായ ബെഞ്ചായിരുന്നു. ഉത്തരാഖണ്ഡിലെ കേന്ദ്ര ഇടപെടല്‍ തിടുക്കത്തിലായിപ്പോയെന്നും, ഒരു സാധ്യതയും അവശേഷിക്കാത്തപ്പോള്‍ അവസാനത്തെ നടപടിയാണ് രാഷ്ട്രപതി ഭരണമെന്നും കോടതി വിമര്‍ശിച്ചിരുന്നിരുന്നു. 

കേസിന്‍റെ തുടര്‍നടപടികള്‍ നൈനിറ്റാള്‍ ഹൈക്കോടതിയിലും സുപ്രീംകോടതിയിലും പുരോഗമിക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസ് കെ.എം.ജോസഫിനെ ആന്ധ്രപ്രദേശ് ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റിയത്. ഇതുസംന്ധിച്ച ഉത്തരവ് ചീഫ് ജസ്റ്റിസ് ടി.എസ്.ഠാക്കൂര്‍ അറക്കി. നൈനിറ്റാള്‍ ഹൈക്കോടതി ഉത്തരവിനെതിരെ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. 

ഉത്തരാഖണ്ഡില്‍ കോടതി മേല്‍നോട്ടത്തില്‍ വിശ്വാസവോട്ട് തേടുന്നത് കേന്ദ്ര സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കുകയാണെന്ന് അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തക്കി സുപ്രീംകോടതിയെ അറിയിച്ചു. കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ തീരുമാനമെടുക്കുമെന്ന് അറ്റോര്‍ണി ജനറല്‍ അറിയിച്ച സാഹചര്യത്തില്‍ കേസ് മെയ് ആറിലേക്ക് മാറ്റിവെച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നിയമസഭാ മാധ്യമ അവാർഡുകൾ സമ്മാനിച്ചു, ഏഷ്യാനെറ്റ് ന്യൂസിന് 2 പുരസ്കാരം; അഞ്ജു രാജും കെഎം ബിജുവും ഏറ്റുവാങ്ങി
'നിങ്ങൾ ഇന്നൊരു കോൺഗ്രസുകാരിയാണ്, പാർട്ടിയേക്കാൾ വലിയ നിലപാട് പ്രവർത്തകർക്കില്ല': അതിജീവിതയെ അധിക്ഷേപിച്ച ശ്രീനാദേവിക്കെതിരെ സ്നേഹ