ടി.പി. സെന്‍കുമാറിനെതിരെ അന്വേഷണം വേണ്ടെന്ന് സുപ്രീം കോടതി

Published : Jan 29, 2018, 04:21 PM ISTUpdated : Oct 05, 2018, 03:05 AM IST
ടി.പി. സെന്‍കുമാറിനെതിരെ അന്വേഷണം വേണ്ടെന്ന് സുപ്രീം കോടതി

Synopsis

ദില്ലി: മുന്‍ പൊലീസ് മേധാവി ടി.പി. സെന്‍കുമാറിനെതിരെ അന്വേഷണം വേണ്ടെന്ന് സുപ്രീം കോടതി. സെന്‍കുമാര്‍ അവധിക്കായി  വ്യാജമെ‍ഡിക്കല്‍ ബില്‍ ഹാജരാക്കിയെന്നായിരുന്നു  പരാതി. ഇക്കാര്യത്തിലെ കേരള ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി ശരിവെക്കുകയായിരുന്നു. ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച സി പി എം നേതാവിന് 25000 രൂപ പിഴയും കോടതി വിധിച്ചു. 

സെന്‍കുമാര്‍ 2016 ജൂണ്‍ മാസം മുതല്‍ പത്ത് മാസം അവധിയെടുത്ത് വ്യാജരേഖകള്‍ ചമച്ച് ശമ്പളവും ആനുകൂല്യവും നേടിയെന്നായിരുന്നു പരാതി.  ഈ കേസില്‍‌ വിജിലന്‍സ് നേരത്തെ ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇത് ചോദ്യം ചെയ്ത് സെന്‍കുമാര്‍ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. തുടര്‍ന്ന് ഹൈക്കോടതി വിജിലന്‍സ് കോടതിയുടെ തീരുമാനം റദ്ദ് ആക്കുകയായിരുന്നു. ഇതാണ് ഇപ്പോള്‍ സുപ്രീം കോടതി ശരി വെച്ചത്. 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മഴക്കെടുതി: സംസ്ഥാനത്ത് 25 പേർക്ക് ജീവൻ നഷ്ടപ്പെട്ടു, 52 വീ‌ടുകൾ പൂർണമായി തകർന്നു, കണക്ക് പുറത്ത് വിട്ട് സർക്കാർ
ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്: പരാതി പരിഹാരത്തിന് സംസ്ഥാന സർക്കാരുകൾ സംവിധാനം തുടങ്ങണം; വീണ്ടും നിർദേശങ്ങളുമായി സുപ്രീം കോടതി