എസ്.സി-എസ്.ടി സ്ഥാനക്കയറ്റം താൽകാലികമായി തുടരാമെന്ന് സുപ്രീംകോടതി

Web Desk |  
Published : Jun 05, 2018, 04:30 PM ISTUpdated : Oct 02, 2018, 06:30 AM IST
എസ്.സി-എസ്.ടി സ്ഥാനക്കയറ്റം താൽകാലികമായി തുടരാമെന്ന് സുപ്രീംകോടതി

Synopsis

വിഷയത്തിൽ സുപ്രീം കോടതി ഭരണഘടനാ ബഞ്ച് തീരുമാനം എടുക്കുന്നത് വരെയാണ് താല്ക്കാലിക അനുമതി. 

ദില്ലി: പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങളിലെ ജീവനക്കാർക്ക് നിലവിലെ നിയമപ്രകാരം സ്ഥാനം കയറ്റം നല്കാൻ സുപ്രീം കോടതി കേന്ദ്രസർക്കാരിന് അനുമതി നല്കി. സ്ഥാനകയറ്റത്തിൽ സംവരണം പാടുണ്ടോ എന്ന വിഷയത്തിൽ സുപ്രീം കോടതി ഭരണഘടനാ ബഞ്ച് തീരുമാനം എടുക്കുന്നത് വരെയാണ് താല്ക്കാലിക അനുമതി. 

വിവിധ ഹൈക്കോടതികൾ സ്ഥാനകയറ്റത്തിന് സംവരണം പാടില്ല  എന്നു വിധിച്ചത് കേന്ദ്രസർക്കാരിന് പ്രതിസന്ധിയുണ്ടാക്കിയെന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ മനീന്ദർ സിംഗ് വാദിച്ചു. പതിനാലായിരം ഒഴിവുകൾ നികത്താനാവുന്നില്ലെന്നും. കേന്ദ്രസർക്കാർ ബോധിപ്പിച്ചു. തുടർന്നാണ് ഏതു നിയമം എന്നു വ്യക്തമാക്കാതെ നിലവിലെ നിയമപ്രകാരം സ്ഥാനകയറ്റം തുടരാൻ ജസ്റ്റിസുമാരായ എകെ ഗോയൽ, അശോക് ഭൂഷൺ എന്നിവർ ഉൾപ്പെട്ട അവധിക്കാല ബഞ്ച് വാക്കാൽ അനുവാദം നല്കിയത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വാളയാർ ആൾക്കൂട്ട കൊലപാതകം; സ്ത്രീകൾക്ക് പങ്കെന്ന് പൊലീസ് നിഗമനം, ആക്രമിച്ചത് 15 ഓളം പേർ
കൊടുംതണുപ്പ് കൊണ്ടുണ്ടായ കനത്ത പ്രതിസന്ധി; ജനജീവിതം താറുമാറായി; കാഴ്‌ചാപരിധി തീരെ കുറഞ്ഞതോടെ ദില്ലിയിൽ 100ലേറെ വിമാനങ്ങൾ റദ്ദാക്കി