റേഷൻ മുൻഗണനാ ലിസ്റ്റിൽ നിന്നും നിരവധി പട്ടിജാതി പട്ടികവർഗക്കാർ പുറത്ത്

Published : Mar 13, 2017, 03:52 AM ISTUpdated : Oct 04, 2018, 11:50 PM IST
റേഷൻ മുൻഗണനാ ലിസ്റ്റിൽ നിന്നും നിരവധി പട്ടിജാതി പട്ടികവർഗക്കാർ പുറത്ത്

Synopsis

കൊല്ലം: സംസ്ഥാനത്ത് ഭക്ഷ്യവകുപ്പ് തയ്യാറാറാക്കിയ റേഷൻ മുൻഗണനാ ലിസ്റ്റിൽ നിന്നും നിരവധി പട്ടിജാതി പട്ടികവർഗക്കാർ പുറത്ത്. വിവരശേഖരണത്തിലെ അശാസ്ത്രീയതക്കൊപ്പം  സോഫ്റ്റ് വെയർ തകരാറുമാണ് കാരണം . ഉയർന്ന വരുമാനക്കാരായ നിരവധി അനര്‍ഹര്‍  പട്ടികയിൽ കടന്ന് കൂടിയിട്ടും പ്രശ്നത്തില്‍ ഇടപെടാന്‍ ഇതുവരെ സര്‍ക്കാർ സംവിധാനങ്ങൾ തയ്യാറായിട്ടില്ല   .

നാഷണൽ ഇൻഫോർമാറ്റിക് സെന്‍ററ്റിന്‍റെ സോഫ്റ്റ് വെയർ ഉപയോഗിച്ച് ഭക്ഷ്യവകുപ്പ് തയ്യാറാക്കിയ റേഷൻ മുൻഗണനാ പട്ടികയാണിത്. അനർഹരടക്കം പട്ടികയിൽ ഇടം നേടിയപ്പോൾ ആദിവാസി പട്ടിക ജാതി വിഭാഗത്തിൽപ്പെട്ട നിരവധികുടുംബങ്ങളാണ് പുറത്തായത്. ആധുനിക സാങ്കേതിക വിദ്യ യും പ്രൊഫഷണലിസം ഉപയോഗപ്പെടുത്തിയിട്ടും എങ്ങിനെയാണ് ഇത്ര ഗുരുതരമായ തെറ്റുപറ്റിയത്. 

കൊട്ടാരക്കര താലൂക്കിലെ  സൂസമ്മ. പട്ടികജാതി വിഭാഗം. നാല് സെന്‍റില്‍ പഞ്ചായത്ത് സഹായത്തോടെ പണിത വീട്, കൂലിപ്പണി. നിലവിൽ ബിപിഎൽ കാർഡുമുണ്ട്.  ഭക്ഷ്യ വകുപ്പിന്‍റെ മാനദ്ണ്ഡ പ്രകാരം കുറഞത് 27 മാർക്കിന് സൂസമ്മ അർഹയാണ് . കിട്ടിയത് 10 മാർക്ക്. പട്ടികജാതിക്കാരായ ഓമന മണിയമ്മ ഇന്ദിര സരസ്വതി മോനി എന്നിവരുടെ അവസ്ഥയും ഇതുതന്നെ . മാനദണ്ഡം നിർണ്ണയിക്കുന്ന സോഫ്റ്റ് വെയറിലെ തകരാ‌റാണ് പ്രധാന കാരണം. 

മറ്റു വിഭാഗത്തിൽപ്പെട്ടവർക്ക് തൊഴിലിന് പത്ത് മാർക്ക് ലഭിക്കുമ്പോൾ പട്ടികജാതി വർഗവിഭാഗക്കാർക്ക് ലഭിക്കുന്നില്ല. സർക്കാർ ജീവനക്കാർ മുൻഗണനയ്ക്ക് അർഹരല്ല. സർക്കാർ മാറ്റി അധ്യാപകൻ, ഡോക്ടർ, ജഡ്ജ് എന്നിങ്ങനെ നൽകിയാൽ അഞ്ച് മാർക്ക് ലഭിക്കും. അതേ സമയം ഗുമസ്തനും നഴ്സിനും മാർക്കില്ല.  ഒരു സെൻറ് ഭൂമി ഉള്ളവർക്കും ഒരേക്കർ ഉള്ളവർക്കും ഒരേ പരിഗണന. കർഷകൻ എന്ന് കാണിച്ചാൽ മാർക്ക് ലഭിക്കുമ്പോൾ കൃഷിക്ക് മാർക്കില്ല. ഭൂരിഭാഗം കർഷകതൊഴിലാളികളും ജോലി കൃഷി എന്നാണ് നൽകിയത്.   

10 മാർക്കുള്ള പട്ടിക ജാതി പട്ടിക വര്‍ഗ്ഗക്കാർ മുൻഗണനാപ്പട്ടികയിൽ നിന്നും പുറത്തായപ്പോൾ 5 മാർക്കുള്ളവർ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. ഒരേ മാർക്കുള്ളവരിൽ ചിലർ മുൻഗണന ലിസ്റ്റിൽ ഉൾപ്പെട്ടപ്പോൾ ചിലർ പുറത്തായി. എന്താണ് കാരണം എന്നതിന് വ്യക്തമായ മറുപടിയില്ല. അർഹരായവരെ പിന്നീട് ഉൾപ്പെടുത്തുമെനന്നാണ് ഭക്ഷ്യവകുപ്പ് പറയുന്നത്. ഇതിന് സമയ പരിധി നിശ്ചയിക്കാത്തതിനാൽ എത്രകാലം റേഷൻ ചികിത്സാ ആനുകൂല്യങ്ങൾക്ക് പുറത്ത് നിഖ്ഖേണ്ടി വരുമെന്ന ആശങ്കയിലാണ് ഇവര്‍.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കാറിന്റെ മിറർ തട്ടി, റോഡ് മുറിച്ച് കടക്കാൻ നിന്ന യുവാവ് വീണു, കാർ ഡ്രൈവറെ ക്രൂരമായി ആക്രമിച്ച് യുവാക്കളുടെ സംഘം
കറൻസി കൂപ്പുകുത്തി, 42 ശതമാനമായി പണപ്പെരുപ്പം, ഇറാനിൽ പ്രതിഷേധവുമായി ജനം തെരുവിൽ